ജിദ്ദ: ഇറാൻ അയൽരാജ്യമാണെന്നും അതിെൻറ നിഷേധാത്മക നിലപാടുകൾ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും സൽമാൻ രാജാവ്. ശൂറ കൗൺസിൽ യോഗത്തിൽ ഓൺലൈനായി നടത്തിയ വാർഷിക പ്രസംഗത്തിൽ രാഷ്ട്രീയ നയം വ്യക്തമാക്കുകയായിരുന്നു സൗദി ഭരണാധികാരി. ഇറാൻ സംഭാഷണത്തിെൻറയും സഹകരണത്തിെൻറയും വഴിയിലേക്ക് മാറണം.
പശ്ചിമേഷ്യയിലെ സുരക്ഷക്കും സ്ഥിരതക്കുമെതിരെ ഇറാൻ ഭരണകൂടം തുടരുന്ന അസ്ഥിരപ്പെടുത്തൽ സൗദി അറേബ്യ ഏറെ ആശങ്കയോടെയാണ് കാണുന്നത്. വിഭാഗീയ സായുധ തീവ്രവാദ സംഘങ്ങളെ സൃഷ്ടിക്കലും അവർക്ക് പിന്തുണ നൽകലും ഇറാെൻറ ഭാഗത്തുനിന്നുണ്ട്. യമനിലെ യുദ്ധം നീട്ടുകയും മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുകയും സൗദിയുടെയും മേഖലയുടെയും സുരക്ഷക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്ന ഹൂതികളെ ഇറാൻ പിന്തുണക്കുന്നത് തുടരുകയാണ്. യമനിലെ സുരക്ഷയിലും സ്ഥിരതയിലും സൗദി അറേബ്യ ശ്രദ്ധാലുവാണെന്നും സൽമാൻ രാജാവ് എടുത്തുപറഞ്ഞു.
യമൻ ജനതയുടെ താൽപര്യങ്ങൾ അവതരിപ്പിക്കുന്നതിലാണ് സൗദി പ്രഥമ പരിഗണന നൽകുന്നത്. യമനിലെ സംഘർഷം അവസാനിപ്പിക്കാനുള്ള പരിഹാരമാണ് സൗദി മുന്നോട്ടുവെച്ച സംരംഭമെന്നും രാജാവ് ആവർത്തിച്ചു വ്യക്തമാക്കി.
ലബനാൻ ജനതക്കൊപ്പം നിലകൊള്ളാനാണ് സൗദി അറേബ്യയുടെ താൽപര്യം. എല്ലാ ലബനാൻ നേതാക്കളോടും ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഹിസ്ബുല്ലയുടെ മേധാവിത്വം അവസാനിപ്പിക്കണമെന്നും സൽമാൻ രാജാവ് ആവശ്യപ്പെട്ടു.
അഫ്ഗാൻ തീവ്രവാദ സംഘടനകളുടെ സങ്കേതമാകാതിരിക്കാൻ അന്താരാഷ്ട്ര രംഗത്ത് അഫ്ഗാനിസ്ഥാെൻറ സ്ഥിരതയുടെയും സുരക്ഷയുടെയും പ്രാധാന്യം സൽമാൻ രാജാവ് ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയുടെ ആഗോളസ്ഥാനം അതിെൻറ അറബ്, ഇസ്ലാമിക നിലപാടുകളിലാണ്. അന്താരാഷ്ട്ര മാറ്റങ്ങളെ അഭിമുഖീകരിക്കുന്ന ഉറച്ച സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനാണ് 'വിഷൻ 2030'ലൂടെ ശ്രമിക്കുന്നത്. വിഷൻ രണ്ടാം ഘട്ടത്തിെൻറ തുടക്കം വലിയ നേട്ടങ്ങളുമായി മുന്നേറുകയാണ്.
എണ്ണ വിപണിയുടെ സുസ്ഥിരത ഊർജമേഖലയിലെ രാജ്യതന്ത്രത്തിെൻറ തൂണുകളിൽ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിെൻറ പാർലമെൻറായ ശൂറ കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
കോവിഡിനെ പ്രതിരോധിക്കാൻ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ പൗരന്മാർക്കും രാജ്യത്തെ വിദേശി താമസക്കാർക്കും എല്ലാ സൈനികർക്കും സൽമാൻ രാജാവ് നന്ദി പറ
ഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.