റിയാദ്: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) റിയാദ്, മെംബർ ടീമുകൾക്കായുള്ള രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ ആദ്യ വാരം മത്സരങ്ങൾക്ക് തുടക്കം കുറിക്കും. റിയാദിലെ 32 പ്രമുഖ ക്ലബുകളാണ് പങ്കെടുക്കുന്നത്. മത്സരങ്ങൾ വെള്ളിയാഴ്ചകളിൽ എക്സിറ്റ് 18ലെ കെ.സി.എ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
റിയാദ് അൽമാസ് ഓഡിേറ്റാറിയത്തിൽ നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ അൻസീം ബഷീർ, നജീം അയ്യൂബ്, ഫഹദ് മുഹമ്മദ്, രഞ്ജിത്ത് അനസ്, സുബൈർ കരോളം, അനസ് ഹുസൈൻ, എൻ.എ. ഷജിൽ എന്നിവരെ ടൂർണമെൻറ് സംഘാടന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി, മാൻ ഓഫ് ദ മാച്ച്, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ, മാൻ ഓഫ് ദ സീരീസ് എന്നിവയുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. യോഗത്തിൽ പ്രസിഡൻറ് റിഷാദ് എളമരം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.പി. ഷഹ്ദാൻ സ്വാഗതം പറഞ്ഞു. ട്രഷറർ സെൽവകുമാർ വരവുെചലവ് കണക്കുകൾ അവതരിപ്പിച്ചു. ടൂർണമെൻറിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 0556140613 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.