സൗദിയില്‍ നൂറ്​ കോടി റിയാല്‍ ചെലവിൽ പാക്കേജിങ്​ പ്രൊഡക്ഷന്‍ പ്ലാൻറ് നിർമിക്കാനുള്ള ധാരണാപത്രം സൗദി നിക്ഷേപ-വ്യവസായ മന്ത്രാലയങ്ങളുമായി ഹോട്ട്​പാക്ക്​ ഒപ്പിട്ടപ്പോൾ

ഹോട്ട്പാക്കിന്​ സൗദിയില്‍ നൂറ്​ കോടി റിയാല്‍ ചെലവിൽ പാക്കേജിങ്​ പ്രൊഡക്ഷന്‍ പ്ലാൻറ്​

റിയാദ്: ഭക്ഷ്യ പാക്കേജിങ്​ ഉല്‍പന്നങ്ങളിലെ ആഗോള ലീഡറായ യു.എ.ഇ ആസ്ഥാനമായ ഹോട്ട്പാക്ക് ഗ്ലോബല്‍ ലോകത്തിലെ ഏറ്റവും വലിയ സസ്​റ്റയ്‌നബിള്‍ പാക്കേജിങ്​ പ്ലാൻറുകളിലൊന്ന് നൂറ്​ കോടി റിയാല്‍ ചെലവില്‍ സൗദിയില്‍ നിര്‍മിക്കും. ഇതുസംബന്ധിച്ച് സൗദി നിക്ഷേപ-വ്യവസായ മന്ത്രാലയങ്ങളുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു.

റിയാദിലെ നിക്ഷേപ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി ഖാലിദ് അല്‍ ഫാലിഹ്, വ്യവസാ-ധാതുനിക്ഷേപ ഡെപ്യൂട്ടി മന്ത്രി ഉസാമ അല്‍ സമീല്‍, നിക്ഷേപ ഡെപ്യൂട്ടി മന്ത്രി ഫഹദ് അല്‍ നഈം, ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായ പി.ബി. അബ്​ദുല്‍ ജബ്ബാര്‍, ഇരു മന്ത്രാലയങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.

ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് വൈസ് പ്രസിഡൻറ്​ സുഹൈല്‍ അബ്​ദുല്ല, ഗ്ലോബല്‍ ബിസിനസ് ഡെവലപ്‌മെൻറ്​ ഡയറക്ടര്‍ ഡോ. മൈക് ചീതാം, സൗദി ഓപറേഷന്‍സ് ഡയറക്ടര്‍ കെ.എ. സുഹാസ്, സൗദി ജനറല്‍ മാനേജര്‍ മുഹമ്മദ് ശരീഫ് എന്നിവരാണ് ഹോട്ട്പാക്ക് ഗ്ലോബലില്‍ നിന്നുണ്ടായിരുന്നത്. ഭക്ഷ്യ, കാര്‍ഷിക, റീ​ട്ടെയില്‍ മേഖലകളിലേക്കുള്ള പാക്കേജിങ്​ ഉല്‍പന്നങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാവുക എന്ന ഹോട്ട്പാക്ക് കാഴ്​ചപ്പാടിന്​ അനുസൃതമായാണ് ഈ നിക്ഷേപം.

ഒന്നിലധികം ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം. പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്ത് സസ്റ്റയ്‌നബിള്‍ പാക്കേജിങ്ങിനായുള്ള ഡിമാന്‍ഡില്‍ പ്രതീക്ഷിക്കുന്ന കുതിച്ചുചാട്ടം ഈ പദ്ധതി പരിഹരിക്കും. ഇത് രാജ്യത്തി​െൻറ ഭക്ഷ്യ സുരക്ഷാ ആസൂത്രണങ്ങള്‍ വര്‍ധിപ്പിക്കുകയും ശക്തമായി ഭക്ഷ്യ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

ഇൻറര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് (എ.ഐ) എന്നിവയെ സമന്വയിപ്പിക്കുന്ന 4.0 ടെക്‌നോളജീസ്​ വിന്യസിച്ചും നൂതന യന്ത്ര സാമഗ്രികളോടെയും മെഷീന്‍ ലേണിങ്​, ക്ലൗഡ് കമ്പ്യൂട്ടിങ്​, അനലൈറ്റിക്‌സ് എന്നിവ ഉല്‍പാദന, പ്രവര്‍ത്തന സംവിധാനത്തിലേക്ക് സന്നിവേശിപ്പിച്ചും 24 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അത്യാധുനിക നിര്‍മാണ പ്ലാൻറ്​ ഹോട്ട്പാക്ക് വികസിപ്പിക്കും.

സസ്റ്റയ്‌നബിലിറ്റിയിലും ഇന്നൊവേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ, ആവശ്യമനുസരിച്ചുള്ള ശേഷി നേടിയെടുക്കാന്‍ ഈ പ്രൊജക്ട് ഹോട്ട്പാക്കിനെ പ്രാപ്തമാക്കും. ഹോട്ട്പാക്കി​െൻറ നിക്ഷേപ സംരംഭം അതി​െൻറ വിഷന്‍ 2030 മായി നിരവധി വശങ്ങളില്‍ നന്നായി യോജിക്കുന്നതാണ്. 1,200 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന പദ്ധതി, സൗദി അറേബ്യയില്‍ ഗണ്യമായ വിപണി വിഹിതം സ്വന്തമാക്കാനും ഹോട്ട്പാക്കിനെ സഹായിക്കും.

സൗദി അറേബ്യയില്‍ ഈ മള്‍ട്ടിഫേസ് പ്രൊജക്ട് ആരംഭിക്കാനാകുന്നതില്‍ ഞങ്ങള്‍ സന്തുഷ്​ടരാണെന്നും തദ്ദേശീയമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, ശക്തമായ ആഭ്യന്തര ഉപയോഗം, കയറ്റുമതി സാധ്യതകള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവ പദ്ധതി രൂപപ്പെടുത്താന്‍ ഞങ്ങളെ സഹായിച്ചതായും മെഗാ പദ്ധതി സംബന്ധിച്ച് പ്രതികരിക്കവേ പി.ബി. അബ്​ദുല്‍ ജബ്ബാര്‍ പറഞ്ഞു.

പൂര്‍ത്തിയാകുമ്പോള്‍ പേപ്പര്‍, ബയോമാസ്, അലൂമിനിയം, പോളിമര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന അസംസ്‌കൃത വസ്തുക്കളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള പാക്കേജിങ്​ വ്യവസായത്തിലെ ലോകത്തിലെ ഏറ്റവും വലിയ ഏക നിര്‍മാണ കേന്ദ്രമായിരിക്കും ഇത്. നിര്‍ദിഷ്​ട സൗകര്യം വരുംവര്‍ഷങ്ങളില്‍ കയറ്റുമതി 30 മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഹോട്ട്പാക്കിനെ സഹായിക്കും.

ഈ സൗകര്യം മെഡിക്കല്‍ ഡിസ്‌പോസബിള്‍ ഉല്‍പന്നങ്ങളുടെ മേഖലയിലേക്കുള്ള ഹോട്ട്പാക്കി​െൻറ കടന്നുകയറ്റത്തെ അടയാളപ്പെടുത്തുന്നതാണ്. സസ്റ്റയ്‌നബിള്‍ പാക്കേജിങ്​ ഞങ്ങളുടെ ഗവേഷണത്തി​െൻറ ആണിക്കല്ലായി തുടരുമെന്നും കൂടുതല്‍ സുസ്ഥിരമായ ഓപ്ഷനുകളിലേക്ക് മാറാന്‍ അവരെ സഹായിക്കുന്നതിന് ഞങ്ങള്‍ നിരവധി ആഗോള ബ്രാന്‍ഡുകളുമായി സഹകരിക്കുന്നുണ്ടെന്നും മൈക് ചീതാം അഭിപ്രായപ്പെട്ടു.

ആഗോളീയമായി ഉയരാനുള്ള അങ്ങേയറ്റത്തെ താല്‍പര്യത്തില്‍ അക്വിസിഷനുകളിലൂടെയും ഗ്രീന്‍ ഫീല്‍ഡ് പ്രൊജക്ടുകളിലൂടെയും ശക്തമായ വികസന തന്ത്രമാണ് ഹോട്ട്പാക്ക് നടപ്പാക്കുന്നത്. ഏറ്റവുമടുത്തായി ദുബൈയിലെ നാഷനല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ പോളി എഥിലീന്‍ ട്രെഫ്തലേറ്റ് (പി.ഇ.ടി) നിര്‍മിക്കാനായി ഏറ്റവും വലിയ മാനുഫാക്ചറിങ്​ പ്ലാൻറ്​ ഹോട്ട്പാക്ക് ആരംഭിച്ചിട്ടുണ്ട്.

പാക്കേജിങ്​ ഉല്‍പന്നങ്ങള്‍ക്ക് മാത്രമായി മേഖലയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം (www.hotpackwebstore.com) ശ്രദ്ധേയ നിലയില്‍ ഹോട്ട്പാക്കിനുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാക്കേജിങ്​ ഉല്‍പന്ന നിര്‍മാതാക്കളാണ് ഹോട്ട്പാക്ക് ഗ്ലോബല്‍. അതിനെറ പോര്‍ട്ട്‌ഫോളിയോയില്‍ 4,000ത്തിലധികം ഉല്‍പന്നങ്ങളുണ്ട്.

കമ്പനി നിലവില്‍ 3,500 പേര്‍ക്ക് ജോലി നല്‍കുകയും ആഗോള തലത്തില്‍ 106 രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തുകയും ചെയ്യുന്നു. പശ്ചിമേഷ്യ, യു.കെ, യു.എസ്.എ, ഇന്ത്യ, മലേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി 15 രാജ്യങ്ങളില്‍ ഹോട്ട്പാക്കിന് സാന്നിധ്യമുണ്ട്.

Tags:    
News Summary - Hotpack has a packaging production plant in Saudi Arabia at a cost of one hundred crore riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.