ജിദ്ദ: രാജ്യത്തിനുനേരെ യമൻ വിമത ഹൂതി സായുധ സംഘം നടത്തുന്ന ആക്രമണങ്ങളോട് ഉചിതമായ രീതിയിൽ പ്രതികരിക്കാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്നും എന്നാൽ യമനിലെ സമാധാനത്തിനാണ് മുൻഗണന നൽകുന്നതെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റിയാദിൽ ഒാസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷാലൻബെർഗിനോടൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം സൗദിയുടെ ഈ വിഷയത്തിലെ ഉറച്ച നിലപാട് വ്യക്തമാക്കിയത്.
ഹൂതികൾ വെടിനിർത്തൽ നിർദേശം അംഗീകരിച്ചിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും രാജ്യത്തിെൻറ സമാധാനത്തിനും നേരെ അവരുടെ ആക്രമണം തുടരുകയാണ്.
യമൻ ജനതയെ ബന്ദികളാക്കുന്ന ഹൂതി നിലപാടിനെ സൗദി അറേബ്യ തള്ളിക്കളയുകയാണ്. ഹൂതികൾക്ക് സർവ പിന്തുണയും നൽകുന്നത് ഇറാനാണ്. എന്നാൽ ലോകത്തിെൻറ സമാധാനത്തിനുവേണ്ടിയുള്ള ആണവ കരാറിനെ ഇറാൻ മാനിച്ചിട്ടില്ല. ഇറാൻ ആണവായുധം നേടുന്നത് തടയാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾക്ക് സൗദി പിന്തുണ നൽകുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങളിൽ സൗദി അറേബ്യക്ക് പങ്കില്ലെന്ന് എല്ലാ യു.എസ് രേഖകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഭീകരതക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ പങ്കാളിയാണ്.
ഈ രംഗത്ത് സഖ്യകക്ഷികളുമായി ചേർന്നു പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാെണന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.