'അ​ബ്​​ശി​റി'​ൽ മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റാ​ൻ മൂ​ന്നു മാ​ർ​ഗ​ങ്ങ​ൾ

ജി​ദ്ദ: സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ൺ​ലൈ​ൻ സ​ർ​വി​സ്​ ആ​പ്ലി​ക്കേ​ഷ​നാ​യ 'അ​ബ്ശിറി'​ൽ ഉ​പ​ഭോ​ക്താ​വി​ന് മൂ​ന്നു​ രീ​തി​യി​ൽ മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റാ​നാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ. ര​ജി​സ്റ്റ​ർ ചെ​യ്ത അ​ക്കൗ​ണ്ടി​ലെ മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റി പു​തി​യ​ത്​ ചേ​ർ​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ്​ വ്യ​ക്ത​മാ​ക്കി​യ​ത്. പ​ഴ​യ മൊ​ബൈ​ൽ ന​മ്പ​ർ നി​ല​വി​ലു​ണ്ടാ​യി​രി​ക്കെ ന​മ്പ​ർ മാ​റ്റാ​നു​ള്ള​താ​ണ്​​ ആ​ദ്യ മാ​ർ​ഗം. ലോ​ഗി​ൻ ചെ​യ്‌​ത് 'ഉ​പ​ഭോ​ക്തൃ വി​വ​ര​ങ്ങ​ൾ (User Information)' ഐ​ക്ക​ൺ ക്ലി​ക്ക്​ ചെ​യ്യ​ണം.

തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും പു​തി​യ മൊ​ബൈ​ൽ ന​മ്പ​റും ന​ൽ​കി സേ​വ് ചെ​യ്യ​ണം. ത​ത്സ​മ​യം പു​തി​യ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കു വ​രു​ന്ന ഒ.​ടി.​പി കോ​ഡ് അ​ബ്ഷീ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ പു​തി​യ മൊ​ബൈ​ൽ ന​മ്പ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടും.

പ​ഴ​യ മൊ​ബൈ​ൽ ന​മ്പ​ർ റ​ദ്ദാ​ക്കു​ക​യോ ന​ഷ്‌​ട​പ്പെ​ടു​ക​യോ കാ​ര​ണം ലോ​ഗി​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ, ഏ​റ്റ​വും അ​ടു​ത്തു​ള്ള അ​ബ്ശിർ സെ​ൽ​ഫ് സ​ർ​വി​സ് കി​യോ​സ്​​ക്​ സ​ന്ദ​ർ​ശി​ക്ക​ണം.

മെ​ഷീ​നി​ൽ 'മൊ​ബൈ​ൽ ന​മ്പ​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക (Update mobile number)' എ​ന്ന ഐ​ക്ക​ൺ ക്ലി​ക്ക്​ ചെ​യ്​​ത്​ പു​തി​യ മൊ​ബൈ​ൽ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ത​ത്സ​മ​യം മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്കു വ​രു​ന്ന ഒ.​ടി.​പി കോ​ഡ് അ​ബ്ശിറിൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ പു​തി​യ മൊ​ബൈ​ൽ ന​മ്പ​ർ ര​ജി​സ്റ്റ​റാ​വും.

ഉ​പ​യോ​ക്താ​വി​ന്റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ൽ മ​റ്റൊ​രു മൊ​ബൈ​ൽ ന​മ്പ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ, അ​ബ്ശിർ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് 'മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റു​ക (Change mobile number)' എ​ന്ന ഐ​ക്ക​ൺ തി​ര​ഞ്ഞെ​ടു​ത്ത് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി പൂ​ർ​ത്തി​യാ​ക്കി​യും ന​മ്പ​ർ മാ​റ്റാ​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​ബ്ശിർ പ്ലാ​റ്റ്‌​ഫോ​മി​ൽ മൊ​ബൈ​ൽ ന​മ്പ​ർ മാ​റ്റു​ന്ന​തി​ന് അ​തേ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ നി​ർ​ബ​ന്ധ​മാ​ണ്.

Tags:    
News Summary - three ways to change mobile number in Absher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.