ദമ്മാം: പൊതുപ്രവർത്തനത്തിലെ ആത്മാർഥതക്കും സേവനമികവിനും ക്രിയാത്മക മാനത്തിനും ജനസമ്മതിക്കുമുള്ള മികവാർന്ന അംഗീകാരമായി സമസ്ത ഇസ്ലാമിക് സെൻറർ ദമ്മാം സെൻട്രൽ കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാർഥം ഏർപ്പെടുത്തിയ എസ്.ഐ.സി സിൻസിയൊറിറ്റി അവാർഡിന് മാഹീൻ വിഴിഞ്ഞത്തെ തിരഞ്ഞെടുത്തു. കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി, സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കാൽ നൂറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ പ്രവാസികൾക്കിടയിൽ സമസ്ത കേരള മുസ്ലിം കൾചറൽ സെൻറർ, തിരുവനന്തപുരം സി.എച്ച് സെൻറർ മുതലായ സംഘടനകളിലൂടെ അദ്ദേഹം നടത്തിയ ആത്മാർഥ സേവനങ്ങളെ മുൻനിർത്തിയാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് ജൂറി പാനൽ അറിയിച്ചു. 50,001 രൂപയും ഫലകവും പ്രശസ്ത പത്രവുമടങ്ങുന്ന അവാർഡ് മാർച്ച് ആദ്യവാരം ദമ്മാമിൽ നടക്കുന്ന പൊതുപരിപാടിയിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.