ദമ്മാം: അധഃസ്ഥിതർക്കും മതനിരപേക്ഷ കക്ഷികൾക്കും ഒന്നിച്ചുനിന്ന് പോരാടാനുള്ള ചൈതന്യവത്തായ കരുത്തായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് യു.ഡി.എഫ് ദമ്മാം ഘടകം അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗിന്‍റെയും ഐക്യമുന്നണിയുടെയും കുതിപ്പിലും കിതപ്പിലും പൗരസമൂഹത്തെ ഒന്നിച്ചുനിർത്താനുള്ള അനിതരസാധാരണമായ സ്വഭാവവൈശിഷ്ട്യം തങ്ങളുടെ പ്രത്യേകതയായിരുന്നു. വര്‍ഗീയതയും ഫാഷിസവും മുമ്പത്തേക്കാളേറെ വെല്ലുവിളി ഉയര്‍ത്തുന്ന വര്‍ത്തമാനകാലത്ത് ഹൈദരലി ശിഹാബ് തങ്ങളെപ്പോലെയുള്ള നേതാക്കളുടെ അഭാവം അപരിഹാര്യമാണെന്നും യോഗം അനുസ്മരിച്ചു. ദമ്മാം ബദർ അൽറബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി പ്രവിശ്യ പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് മാസ്റ്റർ (ഒ.ഐ.സി.സി) ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ആളത്ത് അനുശോചന സന്ദേശം അവതരിപ്പിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍, ഇഎം. കബീർ, ആൽബിൻ ജോസഫ്, ഖാദർ മാസ്റ്റർ, മാലിക് മഖ്ബൂൽ, ഷബീർ ചാത്തമംഗലം, ചന്ദ്രമോഹൻ, മാമു നിസാർ, ഹനീഫ റാവുത്തർ എന്നിവർ സംസാരിച്ചു. ബിജു കല്ലുമല സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. ജൗഫർ കുനിയിൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.