റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകത്തിെൻറ പ്രവാസി സാമൂഹിക സുരക്ഷ പദ്ധതിയായ 'പ്രവാസി ഫാമിലി റിലീഫ് ഫണ്ട്' (പി.എഫ്.ആർ.എഫ്) പദ്ധതിയുടെ മൂന്നാം ഘട്ട സമർപ്പണം പ്രവാസി ഭാരതീയ ദിവസിൽ നടന്ന ഓൺലൈൻ സംഗമത്തിൽ എസ്.വൈ.എസ് സാന്ത്വനം സംസ്ഥാന സെക്രട്ടറി എസ്. ശറഫുദ്ദീൻ നിർവഹിച്ചു. സഹജീവികളെ കൂടുതൽ ചേർത്തുപിടിക്കേണ്ടതിെൻറ ആവശ്യകതയെ നന്നായി ഓർമപ്പെടുത്തിയ ജീവിതാനുഭവങ്ങളാണ് കോവിഡ് കാലം നമുക്ക് പകർന്നുതന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസിയായിരിക്കെ മരിച്ചാൽ ആശ്രിത കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണ് പി.എഫ്.ആർ.എഫ്. ആദ്യ ഘട്ടത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി പ്രവാസി കുടുംബങ്ങൾക്ക് സാന്ത്വന സ്പർശമേകിയ പദ്ധതിയുടെ മൂന്നാം ഘട്ടം കൂടുതൽ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് പദ്ധതി അവതരണ പ്രഭാഷണം നടത്തിയ ഫിനാൻസ് സെക്രട്ടറി അഷ്റഫ് ഓച്ചിറ അറിയിച്ചു. വെർച്വലായി നടന്ന സംഗമത്തിൽ പ്രസിഡൻറ് യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് ഗൾഫ് കൗൺസിൽ സേവന വിഭാഗം സെക്രട്ടറി മുജീബ് എ.ആർ നഗർ, സൗദി നാഷനൽ വിദ്യാഭ്യാസ പ്രസിഡൻറ് അബ്ദുസ്സലാം വടകര, സെൻട്രൽ പ്രോവിൻസ് ജനറൽ സെക്രട്ടറി അബ്ദുറഹീം കോട്ടക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ലുഖ്മാൻ പാഴൂർ സ്വാഗതവും സേവനകാര്യ സെക്രട്ടറി ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു. ക്ഷേമകാര്യ പ്രസിഡൻറ് ഹസൈനാർ മുസ്ലിയാർ പ്രാർഥന നിർവഹിച്ചു. ക്ഷേമകാര്യ സെക്രട്ടറി അസീസ് പാലൂർ അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.