ദമ്മാം: അഗാധമായ പാണ്ഡിത്യത്തിെൻറയും വിനയത്തിെൻറയും വഴിയിൽ അനേകായിരം പേർക്ക് താങ്ങും തണലുമായ വ്യക്തിത്വമായിരുന്നു അന്തരിച്ച കണ്ണൂർ ജില്ല സംയുക്ത ഖാദിയും സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മാട്ടൂൽ മൻശഅ് സ്ഥാപനങ്ങളുടെ ശിൽപിയുമായ ഹാമിദ് കോയമ്മ തങ്ങളെന്ന് ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
അടുത്തിടെ മരിച്ച ഐ.സി.എഫ് അബ്ഖൈബ് യൂനിറ്റ് പ്രസിഡൻറ് അബ്ദുസ്സമദ് പാറക്കണ്ടം, ഇപ്പു മുസ്ലിയാർ, ചുള്ളിക്കോട് മുഹമ്മദ് മുസ്ലിയാർ, കുഞ്ഞി മുഹമ്മദ് സഖാഫി, ഫാറൂഖ് മയ്യനാട്, വാഴമ്പുറം മുഹമ്മദ് മുസ്ലിയാർ (പാലക്കാട്), ഖാലിദ് ബംബ്രാണ (മുംബൈ) എന്നിവരെയും സമ്മേളനം അനുസ്മരിച്ചു.
നാഷനൽ ദഅ്വ പ്രസിഡൻറ് അബ്ദുല്ലത്തീഫ് അഹ്സനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ അധ്യക്ഷത വഹിച്ചു. നാഷനൽ സംഘടനകാര്യ പ്രസിഡൻറ് ബഷീർ ഉള്ളണം, അൻവർ കളറോഡ്, ഹാരിസ് ജൗഹരി സംസാരിച്ചു. അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഹബീബ് അൽബുഖാരി, മുഹമ്മദ് കുഞ്ഞി അമാനി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.