ദമ്മാം: ‘ബെറ്റർ വേൾഡ് ബെറ്റർ ടുമോറോ’ എന്ന സന്ദേശത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) രാജ്യാന്തര തലത്തിൽ നടത്തിവരുന്ന വികസന വർഷത്തിെൻറ ഭാഗമായി ആചരിക്കുന്ന ഹെൽതോറിയം കാമ്പയിനോടനുബന്ധിച്ച് ദമ്മാം സിറ്റി സെക്ടർ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
‘മെഡി-കോൺ’ എന്ന പേരിൽ ദമ്മാം സഫ ക്ലിനിക്കിൽ നടത്തിയ പരിപാടിയിൽ ‘പ്രമേഹവും കിഡ്നി രോഗവും’ എന്ന വിഷയത്തിൽ ഡോ. ആശിഖ് വിഷയാവതരണം നടത്തി.
പ്രവാസികളിൽ ജീവിതശൈലി രോഗങ്ങളുടെ നിരക്ക് വളരെ കൂടുതലാണെന്നും കൃത്യമായ വ്യായാമവും ഭക്ഷണക്രമീകരണവും നടത്തിയാൽ ആരോഗ്യം വീണ്ടെടുക്കാൻ അനായാസം കഴിയുമെന്ന് ഡോ. ആശിഖ് പറഞ്ഞു. പൊതുപ്രവർത്തനങ്ങളോടൊപ്പം കൂടെക്കുടെയുള്ള ഇത്തരം ആരോഗ്യ ബോധവത്കരണ ശ്രമങ്ങൾ പ്രവാസി സംഘടനകൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
പ്രദേശത്തെ പ്രവാസികളെ നേരിൽ കണ്ട് ലഘുലേഖ വിതരണം, ഇലൽഖുലൂബ്, നെഫ്രോട്ടിക് സർവേ എന്നിവ പൂർത്തീകരിച്ചാണ് ആരോഗ്യ സെമിനാർ നടത്തിയത്. ഐ.സി.എഫ് സെക്ടർ ഫിനാൻസ് സെക്രട്ടറി സക്കീറുദ്ദീൻ മന്നാനി അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് സഫ്വ കോഓഡിനേറ്റർ അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു.
പ്രൊവിൻസ് ദഅ്വ സെക്രട്ടറി ഹാരിസ് ജൗഹരി, ആർ.എസ്.സി നാഷനൽ ജനറൽ സെക്രട്ടറി അബ്ദുൽ റഊഫ് പാലേരി, മുനീർ തോട്ടട, റമദാൻ മുസ്ലിയാർ, ഹർഷദ് എടയന്നൂർ, ഹമീദ് വടകര എന്നിവർ സംബന്ധിച്ചു. യൂനുസ് പറമ്പിൽപീടിക, സിദ്ദീഖ് സഖാഫി ഓമശ്ശേരി, ഫൈസൽ വെങ്ങാട്, സലീം സഖാഫി ചേലമ്പ്ര, മുസ്തഫ മുക്കോട്, അഹമ്മദ് തോട്ടട, സഹീർ പെരിന്തൽമണ്ണ എന്നിവർ നേതൃത്വം നൽകി. അഷ്റഫ് ചാപ്പനങ്ങാടി സ്വാഗതവും അഷ്റഫ് ലത്വീഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.