റിയാദ്: സ്വാർഥതയും സ്വജനപക്ഷപാതവും സർവത്ര വ്യാപിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് കലർപ്പില്ലാത്ത സ്നേഹവും സഹജീവികളെ ചേർത്തുപിടിക്കലുമാണ് നമ്മൾ ആർജിക്കേണ്ട പ്രധാന സ്വഭാവഗുണങ്ങളെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ്കുട്ടി സഖാഫി അഭിപ്രായപ്പെട്ടു. സുലൈ അൽ ഖുലൂദ് വിശ്രമകേന്ദ്രത്തിൽ നടന്ന ഓൾഡ് സനാഇയ സെക്ടർ ‘തിളക്കം-23’ പ്രവർത്തക ക്യാമ്പിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമിതി പഠനം, ആത്മീയം, ചർച്ച നേരം, വിനോദം, പാരസ്പര്യം തുടങ്ങി വിവിധ സെഷനുകൾക്ക് സെൻട്രൽ ഭാരവാഹികളായ അബ്ദുൽ മജീദ് താനാളൂർ, ബഷീർ മിസ്ബാഹി, അസീസ് പാലൂർ, ഹസ്സൈനാർ ഹാറൂനി, അബ്ദുല്ലത്തീഫ് മിസ്ബാഹി, മുനീർ കൊടുങ്ങല്ലൂർ, ഇബ്രാഹിം കരീം തുടങ്ങിയവർ നേതൃത്വം നൽകി. അബൂബക്കർ പൊന്ന്യാകുർശ്ശി മോഡറേറ്റർ ആയിരുന്നു.
സെക്ടർ ജനറൽ സെക്രട്ടറി റിയാസ് മയിലാംപാടം സ്വാഗതവും ദഅ് വ സെക്രട്ടറി ഷുക്കൂർ മേൽമുറി നന്ദിയും പറഞ്ഞു. സെക്ടർ നേതാക്കളായ അബ്ദുറഹ്മാൻ ലത്തീഫി, മുഹമ്മദ് കുട്ടി പൊന്മുണ്ടം, അബ്ദുറഹ്മാൻ സഅദി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.