മക്ക: ‘ബഹുസ്വരതയാണ് ഉറപ്പ്’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് മക്ക തൻഈം സെക്ടർ പൗരസഭ സംഘടിപ്പിച്ചു. മതങ്ങൾക്കും ജാതിചിന്തകൾക്കും കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്കും അതീതമായി രാജ്യത്ത് തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകൾ നീതി പുലർത്തുമ്പോഴാണ് പൂർവികർ ജീവൻ ബലിനൽകി നേടിത്തന്ന സ്വാതന്ത്ര്യത്തിന് അർഥമുണ്ടാവുകയുള്ളൂവെന്ന് പൗരസഭ അഭിപ്രായപ്പെട്ടു. മക്ക സെൻട്രൽ സംഘടന കാര്യ പ്രസിഡന്റ് സഈദ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് സഅദി അധ്യക്ഷത വഹിച്ചു.
സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. സക്കീർ (കെ.എം.സി.സി), ഫ്രാൻസിസ് ചവറ (നവോദയ) എന്നിവർ സംസാരിച്ചു. ഭരണഘടനയുടെ ആമുഖ വായനക്ക് അബ്ദുല്ല കാക്കാടും ദേശീയ ഗാനാലാപനത്തിന് അബൂബക്കർ കണ്ണൂരും നേതൃത്വം നൽകി. സെക്ടർ സെക്രട്ടറി ഫഹദ് സ്വാഗതവും ദഅവ പ്രസിഡൻറ് ഷമീർ മദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.