റിയാദ്: ധനൂബ് ഹൈപ്പർമാർക്കറ്റിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മ ഇഫ്താർ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. ബത്ഹയിലെ ഡിമോറോ പാലസ് ഓഡിറ്റോറിയത്തിൽ വെൽഫെയർ വിങ് ചെയർമാൻ സൈതലവി ഉദ്ഘാടനം ചെയ്തു. ‘പ്രവാസികളുടെ കൂട്ടായ്മയുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ പ്രമുഖ ജീവകാരുണ്യപ്രവർത്തകനായ സിദ്ധീഖ് തുവ്വൂർ സംസാരിച്ചു.
പ്രസിഡൻറ് ഇസഹാഖ് തയ്യിൽ അധ്യക്ഷത വഹിച്ചു. ബഷീർ കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. ഉപദേശ സമിതി അംഗങ്ങളായ റഷീദ് വെട്ടത്തൂർ, ബഷീർ മലപ്പുറം, സിദ്ദീഖ് ഗഫൂർ, അഷ്റഫ് ബാബു, പൂങ്ങാടൻ സലിം, ബഷീർ വെട്ടത്തൂർ എന്നിവർ സംസാരിച്ചു. വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് മനോജ്, റിയാസ് നെൻമിനി, റിയാസ് എന്നിവരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. ഇസ്ഹാഖ് തയ്യിൽ (ചെയർ.), റഷീദ് വട്ടത്തൂർ (പ്രസി.), സമീർ മഞ്ചേരി (ജന. സെക്ര.), മുസ്തഫ ചേളാരി (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.