ഇഫ്താർ സംഗമ യോഗത്തിൽ അധ്യക്ഷൻ ബശീർ ഫൈസി സംസാരിക്കുന്നു

സ്നേഹസംഗമമായി ഇഫ്താർവിരുന്നുകൾ

ഓസ്ഫോജ്ന, ജാമിഅ നൂരിയ സംയുക്ത ഇഫ്താർ സംഗമം

റിയാദ്: ജാമിഅ നൂരിയ്യ അറബിയ്യ പൂർവ വിദ്യാർഥി സംഘടന ‘ഓസ്ഫോജ്ന’ റിയാദ് കമ്മിറ്റിയും ജാമിഅ റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തി​െൻറ വിവിധ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. ബശീർ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ജാമിഅ പ്രഫസർ ളിയാഉദ്ദീൻ ഫൈസി മേൽമുറി റമദാൻ സന്ദേശ പ്രഭാഷണം നടത്തി.

മുഹമ്മദ് കോയ തങ്ങൾ ചെട്ടിപ്പടി, കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എസ്.ഐ.സി നേതാക്കളായ ബഷീർ ഫൈസി ചുങ്കത്തറ, അബൂബക്കർ ഫൈസി വെള്ളില, റശീദ് ഫൈസി നാട്ടുകൽ എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമത്തിന് സജീർ ഫൈസി നാട്ടുകൽ, അലി ഫൈസി പനങ്ങാങ്ങര, ഉമർ ഫൈസി ചെരക്കാപറമ്പ്, അബ്​ദുറഹ്മാൻ ഹുദവി തുടങ്ങിയവർ നേതൃത്വം നൽകി. സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതവും സുലൈമാൻ ഫൈസി നന്ദിയും പറഞ്ഞു.

ആലപ്പുഴ കൂട്ടായ്മ ഈസ്​റ്റ്​ വെനീസ് അസോസിയേഷൻ ഇഫ്താർ സംഗമം

ഈസ്​റ്റ്​ വെനീസ് അസോസിയേഷൻ ഇഫ്താർ സംഗമം

റിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്​റ്റ്​ വെനീസ് അസോസിയേഷൻ (ഇവ) മലസ് ചെറീസ് റെസ്റ്റാറൻറ്​ ഓഡിറ്റോറിയത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡൻറ്​ ആൻറണി വിക്ടർ അധ്യക്ഷത വഹിച്ചു.

സഫ മക്ക പോളിക്ലിനിക് സീനിയർ ഫിസിഷ്യൻ ഡോ. മുഹമ്മദ് ലബ്ബ റമദാൻ സന്ദേശം നൽകി. ട്രഷറർ നിസാർ മുസ്തഫ, ഹാഷിം ചീയാംവെളി എന്നിവർ സംസാരിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ ലാലു വർക്കി, എ.കെ.എസ് ലോജിസ്റ്റിക് പ്രതിനിധി മുനീർ അമാനുല്ല എന്നിവർ അതിഥികളായിരുന്നു.

ബദർ കാസിം, നിസാർ കോലത്ത്, സുരേഷ് ആലപ്പുഴ, സിജു പീറ്റർ, ടി.എൻ.ആർ. നായർ, സെബാസ്​റ്റ്യൻ ചാർളി, നിസാർ അഹമ്മദ്, വി.ജെ. നസ്രുദ്ദീൻ, ഷാജി പുന്നപ്ര, താഹിർ കാക്കാഴം, രാജേഷ് ഗോപിനാഥ്, ജയരാജ്, ഫാരിസ് സൈഫ്, സുദർശന കുമാർ, പി.ടി. ബിപിൻ, സാനു മാവേലിക്കര, അബ്​ദുൽ അസീസ്, ജലീൽ കാലുതറ, നൗമിതാ ബദർ, റീന സിജു, ആനന്ദം ആർ. നായർ, സീന നിസാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും പ്രോഗ്രാം കൺവീനർ ആസിഫ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Iftar feasts as a gathering of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.