അൽഖോബാർ: പ്രവാസി സ്നേഹക്കൂട്ടായ്മയൊരുക്കി നവയുഗം സാംസ്കാരികവേദി തുഖ്ബ മേഖല ഇഫ്താർ സംഗമം. തുഖ്ബ സനാഇയ്യ അബൂ ഹൈഥം ശിഫ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. നവയുഗം കേന്ദ്ര ഭാരവാഹികളായ എം.എ. വാഹിദ് കാര്യറ, ഷാജി മതിലകം, സാജൻ കണിയാപുരം, ഗോപകുമാർ, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, സനു മഠത്തിൽ, ബിനു കുഞ്ഞു, അനീഷ കലാം എന്നിവർ സംബന്ധിച്ചു. ദാസൻ രാഘവൻ, ഷിബു കുമാർ, മണിക്കുട്ടൻ, പ്രഭാകരൻ എടപ്പാൾ, ശരണ്യ ഷിബു, ജേക്കബ് ഉതുപ്പ്, നിസാർ കരുനാഗപ്പള്ളി, സുറുമി നസീം, മഞ്ജു അശോക്, സിറാജ്, അബൂബക്കർ, ഇർഷാദ്, സാജൻ, നിയാസ്, പോൾസൺ, ഷിജിൽ, ഷിബു ശിവാലയം, മുഹമ്മദ് നൈനാൻ, സരള ജേക്കബ് എന്നിവർ നേതൃത്വം നൽകി.
ജുബൈൽ: തനിമ സാംസ്കാരിക വേദി ജുബൈൽ ഇഫ്താർ സംഗമം നടത്തി. പുണ്യമാസത്തിന്റെ ദിനങ്ങളിൽ പ്രാർഥനകളും സൽകർമങ്ങളും കൊണ്ട് നന്മകൾ കരസ്ഥമാക്കാൻ റമദാൻ സന്ദേശത്തിൽ തനിമ പ്രസിഡൻറ് നാസർ ഓച്ചിറ സദസ്സിനെ ഉദ്ബോധിപ്പിച്ചു. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശമാണ് ബദ്ർ മനുഷ്യനെ പഠിപ്പിക്കുന്നത്. ഏതു സാഹചര്യത്തിലും ദുഷ്ടശക്തികൾക്കും അനീതിക്കും എതിരെ നിലയുറപ്പിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ജൗഷീദ് പ്രാർഥനക്ക് നേതൃത്വം നൽകി. ഫൈസൽ കോട്ടയം, അബ്ദുല്ല സഈദ്, നസീർ ഹനീഫ, സൈഫാൻ, ഷബീർ കൊണ്ടോട്ടി, അൻവർ സാദിഖ്, അബ്ദുൽ ഖാദർ പുന്നക്കൽ, യൂസുഫ് ആലുവ, കരീം ആലുവ, നിയാസ് നാരകത്ത്, സമീന, നൂർജഹാൻ, രഹന, ഫിദ, ഷറഫ, ഫാസില, ഷനൂബ, മിൻസിയ, സഹീറ തുടങ്ങിയവർ നിയന്ത്രിച്ചു.
റിയാദ്: പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്ററിന്റെ ഇഫ്താർ ബംഗ്ളഫിലെ അൽ-മറായിം ഇസ്തിറാഹയിൽ നടന്നു. ഇഫ്താർ വിരുന്നിൽ പി.എസ്.വി കുടുംബങ്ങളും അഭ്യുദയകാംക്ഷികളുമായി 200ഓളം പേർ പങ്കെടുത്തു. പരിപാടിയിൽ ചെയർമാൻ സത്യൻ കാനക്കീൽ അധ്യക്ഷത വഹിച്ചു. അഫ്സൽ ഇസ്ലാഹി റമദാൻ പ്രഭാഷണം നടത്തി. മുഖ്യാതിഥിയായ സലാം മൊബൈൽ മാർക്കറ്റിങ് മാനേജർ സുഹൈൽ സിദ്ദിഖി, മുസ്തഫ കവ്വായി എന്നിവർ സംസാരിച്ചു. അബ്ദുൽ ജലീൽ ചെറുപുഴ സ്വാഗതവും അഷ്റഫ് കവ്വായി നന്ദിയും പറഞ്ഞു. പരിപാടിക്ക് പി.എസ്.വി എക്സിക്യൂട്ടിവ് അംഗങ്ങളും സ്പോർട്സ് വിഭാഗം അംഗങ്ങളും നേതൃത്വം നൽകി.
റിയാദ്: ‘തറവാട്’ കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ ‘കളിവീട്’ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ബിനു മാവേലിക്കര ആശംസ നേർന്നു. കാര്യദർശി ത്യാഗരാജൻ കരുനാഗപ്പള്ളി റമദാൻ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. മുഹമ്മദ് റഷീദ് മലപ്പുറം, ഷാജഹാൻ കൊല്ലം, നന്ദു കൊട്ടാരത്ത്, ബാബു പൊറ്റക്കാട് എന്നിവർ സംസാരിച്ചു. അഭിനന്ദ ബാബു, പ്രമോദ് ചിറ്റാർ, രാജേഷ് കോഴിക്കോട് തുടങ്ങിയവർ റമദാൻ ഗാനങ്ങളോടെ ഭക്തിസാന്ദ്രമാക്കി. പൊതുയോഗത്തിനുശേഷം അത്താഴവിരുന്നോടെ പരിപാടി സമാപിച്ചു.
റിയാദ്: ഉണർവ് കുടുംബ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. മുഹമ്മദ് അനീസ് ഹുദവി താമരശ്ശേരി റമദാൻ സന്ദേശം നൽകി. നാസർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. സുലൈമാൻ വിഴിഞ്ഞം, നൈസിയ നാസർ എന്നിവർ സംസാരിച്ചു. സത്താർ മാവൂർ സ്വാഗതം പറഞ്ഞു. ഇബ്രാഹിം സുബ്ഹാൻ ‘പ്രവാസിയും സാമ്പത്തികവും’ വിഷയത്തിൽ പ്രഭാഷണം നടത്തി. അൽമദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘ന്യൂസ് 16 സ്നേഹാദരവ്’ പരിപാടിയുടെ പോസ്റ്റർ ഇബ്രാഹിം സുബ്ഹാൻ പ്രകാശനം ചെയ്തു. കൂപ്പൺ ഗഫൂർ കൊയിലാണ്ടി നാസർ വണ്ടൂരിന് കൈമാറി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി സുലൈമാൻ വിഴിഞ്ഞം ക്ലാസ് നയിച്ചു. കബീർ, ബനൂജ് ഫിറോസ്, ഇസ്മാഈൽ, റഷീദ്, അൻവർ നാസർ പൂനൂർ, ഫസിർ, മഷൂദ്, ഷിജു, നൗഫൽ, ഹാരിസ്, ഷബീർ, മുനീർ, ഗഫൂർ, ബാബു എന്നിവർ നേതൃത്വം നൽകി.
റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. റിയാദ് മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ ടി.എം. അഹമദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഗഫൂർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തണലിന്റെ പ്രവർത്തനങ്ങളും ആശയങ്ങളും അടങ്ങുന്ന വിഡിയോ പ്രദർശിപ്പിച്ചു. ചെയർമാൻ ഡോ. ഇദ്രീസിന്റെ സന്ദേശം കേൾപ്പിച്ചു. ഡോ. അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ് നടന്നു. ഫണ്ട് സമാഹരണം റാഷിദ് ദയ മുഹമ്മദ് നൗഫലിന് കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുബാറക് അലി സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.