ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ശറഫിയ കറം ജിദ്ദ ഹോട്ടലിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് തരുൺ രത്നാകരൻ അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ ഇഫ്താർ സംഗമത്തിൽ ജിദ്ദ കിങ് അബ്ദു അസീസ് യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫ. ഡോ. ഫയാസ് ഖാൻ ‘വേൾഡ് സ്ലീപ് ഡേ’ യോടനുബന്ധിച്ച് ഉറക്ക കുറവ് മൂലം മനുഷ്യരിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശനങ്ങളെകുറിച്ചു സംവദിച്ചു.
ഓൾ കേരള ഇന്റർസ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ സ്റ്റേറ്റ് ചാമ്പ്യാനായ ടി.എസ്.എസ് അംഗം റാഫി ബീമാപള്ളിയുടെ മകന് ഹാഫിസ് റഹ്മാനെ പരിപാടിയിൽ ആദരിച്ചു. കൃഷ്ണ മൂര്‍ത്തി സ്വാഗതവും ഷാഹിൻ ഷാജഹാൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഇഫ്താര്സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.