ചെ​മ്മാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

ഐക്യസന്ദേശമോതി ഇഫ്താറുകൾ

റിയാദ് ഐ.എം.സി.സി ഇഫ്താർ സംഗമം

റിയാദ്: ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. റിയാദ് പ്രവിശ്യയിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സംഘടന പ്രതിനിധികൾ പെങ്കടുത്തു. ഐ.എം.സി.സി സൗദി നാഷനൽ അഡ്ഹോക് കമ്മിറ്റി സെക്രട്ടറി ബഷീർ ചേളാരി സേട്ടു അനുസ്മരണ പ്രഭാഷണം നടത്തി. നവാസ് ഓച്ചിറ (ഐ.എസ്.എഫ്), റസാഖ് ഫൈസി മടിക്കേരി (എസ്.ഐ.സി), പാർട്ടിയിൽ പുതുതായി അംഗത്വമെടുത്ത അൻവർ വെള്ളക്കടുവ, ജസീം തിരുവനന്തപുരം, മുജീബ് പറക്കുളം എന്നിവർ സംസാരിച്ചു. ഐ.എം.സി.സി സൗദി നാഷനൽ അഡ്ഹോക് കമ്മിറ്റി പ്രസിഡന്‍റ് സൈദ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് തയ്യിൽ സ്വാഗതവും റസാഖ് കാസർകോട് നന്ദിയും പറഞ്ഞു. ഫൈസൽ കള്ളിയത്ത്, സുബൈർ കാസർകോട്, ഇസ്മാഈൽ തയ്യിൽ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

കേളി മലസ് ഏരിയ മജ്മഅ് യൂനിറ്റ്, ഉമ്മുൽ ഹമാം ഏരിയ

റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലസ് ഏരിയ മജ്മഅ് യൂനിറ്റും ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റിയും ഇഫ്താർ സംഘടിപ്പിച്ചു. മജ്മഇലെ ഹർമ ഇസ്തിറാഹയിൽ നടന്ന ഇഫ്താർ സംഗമത്തിൽ യൂനിറ്റിലെ അംഗങ്ങൾക്കു പുറമെ മജ്മഇലെയും ഹുത്ത സുദൈർ, തുമൈർ എന്നിവിടങ്ങളിലെയും നിരവധി പേർ ഇഫ്താറിന് എത്തിയിരുന്നു. മജ്മഇലും സമീപത്തുമുള്ള കൃഷിയിടങ്ങളിൽ ജോലിചെയ്യുന്ന 30ഓളം തൊഴിലാളികൾക്ക് ഇഫ്‌താർ കിറ്റുകൾ അവരുടെ വാസസ്ഥലങ്ങളിൽ എത്തിച്ചുനൽകി. അൽകബീർ ഫ്രോസൺ ഫുഡ്സ് കമ്പനിയുടെ ലൈവ് സ്നാക്സ് കുക്കിങ് കമ്പനി പ്രതിനിധികൾ ജനകീയ ഇഫ്താറിനോടനുബന്ധിച്ച് നടത്തിയിരുന്നു. സുനിൽ കുമാർ ചെയർമാനും അനീസ് കൺവീനറുമായ സംഘടക സമിതിയാണ് ഇഫ്‌താറിന്‌ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. കേളി മലസ് ഏരിയ സെക്രട്ടറി സുനിൽകുമാർ, ട്രഷറർ സജിത്ത്, മലസ് ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്, മുകുന്ദൻ, നൗഫൽ പൂവക്കുറിശ്ശി, അബ്ദുൽ കരീം, യൂനിറ്റ് സെക്രട്ടറി ഷെരീഫ് ചാവക്കാട്, പ്രസിഡന്‍റ് പ്രതീഷ് പുഷ്പൻ, ട്രഷറർ ഡോ. രാധാകൃഷ്ണൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്ദീപ്, സിറാജ് അരിപ്ര, വിജിത്, നസീം, ശ്യാം, യൂനിറ്റ് കമ്മിറ്റി മെംബർമാരായ ഷാഫി, മൻസൂർ, ശ്രീകുമാർ, ഷാനവാസ്‌, നിസാർ ബാബു എന്നിവർ ഇഫ്‌താറിന്‌ നേതൃത്വം നൽകി. എഴുത്തുകാരി സബീന എം. സാലി, ന്യൂഏജ് ഇന്ത്യ പ്രതിനിധി എം. സാലി, കെ.എം.സി.സി പ്രതിനിധി മുസ്തഫ, പാണ്ട ഹൈപ്പർമാർക്കറ്റ് മാനേജർ മുജീബ്, മജ്മഅ് യൂനിവേഴ്സിറ്റി ഡെന്റൽ സർജൻ ഡോ. സലിം എന്നിവരും പങ്കെടുത്തു. ഉമ്മുൽ ഹമാം ഏരിയയിലെ അൽനഖീൽ ഇസ്തിറാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കുടുംബാംഗങ്ങളും മറ്റു പ്രവാസി മലയാളികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ പി.പി. ഷാജു, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ചന്ദുചൂഡൻ, അബ്ദുൽ കലാം, സുരേഷ്, അബ്ദുൽ കരീം, സംഘാടക സമിതി കൺവീനർ നൗഫൽ സിദ്ദീഖ്, ചെയർമാൻ ബിജു, വൈസ് ചെയർമാൻ ജാഫർ സാദിഖ്, ജോയന്‍റ് കൺവീനർ ഷാജഹാൻ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

ചെമ്മാട് പ്രവാസി കൂട്ടായ്മ

റിയാദ്: റിയാദിലെ ചെമ്മാട് പ്രവാസി കൂട്ടായ്‌മ ഇഫ്താർ സംഗമം നടത്തി. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമം കൂട്ടായ്‌മ പ്രസിഡന്‍റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുമ്പറമ്പൻ അധ്യക്ഷത വഹിച്ചു. മുഹമ്മദാലി, മുനീർ മക്കാനിയത്‌ എന്നിവർ നേതൃത്വം നൽകി.

അടുക്കളക്കൂട്ടം

റിയാദ്: റിയാദിലെ വനിതകളുടെ കൂട്ടായ്മയായ റിയാദ് അടുക്കളക്കൂട്ടം ഇഫ്താർ സംഗമം നടത്തി. റിയാദിലെ മ്യൂസിയം പാർക്കിൽ നടന്ന പരിപാടിക്ക് പ്രസിഡന്‍റ് ഷർമി റിയാസ് നേതൃത്വം നൽകി. നിരവധി കുടുംബങ്ങൾ തയാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ഇഫ്‌താറിനെ വേറിട്ടതാക്കി.

ഷെർമി റിയാസ്, ബബിത അജിത്, സൈഫുന്നിസ സിദ്ദീഖ്, ഷംല ഷിറാസ്, ഷംല റഷീദ്, സാബിറ മുസ്തഫ, ബീഗം നാസർ, റസീന അൽതാഫ്, സുഹറ സൈതലവി, സഫാന നിഷാദ്, സുമയ്യ ഷമീർ, ഷെമി അനസ്, ഷംന അഫ്‌സൽ, നഹ്ദിയ നിസാം, ഷഹനാസ് ഷുക്കൂർ, നംഷിബാ നൗഷാദ് എന്നിവർ പങ്കെടുത്തു.

'ഉണർവ്'

റിയാദ്: റിയാദിലെ കുടുംബ കൂട്ടായ്മയായ 'ഉണർവ്'ഇഫ്‌താർ സംഗമത്തിന് കൂട്ടായ്മ രക്ഷാധികാരി നാസർ വണ്ടൂർ നേതൃത്വം നൽകി. സുലൈമാൻ വിഴിഞ്ഞം റമദാൻ സന്ദേശം നൽകി. ഷാജഹാൻ കല്ലമ്പലം, സിദ്ദീഖ് സൺസിറ്റി, യൂസഫ് പൊന്നാനി, മുനീർ മോങ്ങം, ബാബു വാളപ്ര, ജലീൽ കണ്ണൂർ, ബനൂജ്, മുത്തു രണ്ടത്താണി തുടങ്ങിയവർ സംസാരിച്ചു. റഷീദ് ചുങ്കത്തറ, നൗഫൽ വടകര, ഇസ്മാഈൽ വണ്ടൂർ, മസ്ഹൂദ്, ഫസീർ കണ്ണൂർ, നാസർ പൂനൂർ, അൻവർ, ദിൽഷാദ് കൊല്ലം, ഫിറോസ്, ഒ.പി. നാസർ, ഗഫൂർ എന്നിവർ നേതൃത്വം നൽകി. സത്താർ മാവൂർ സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.

ഡബ്ല്യു.എം.എഫ്

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ ഇഫ്താർ സംഗമത്തിൽ ആക്ടിങ് പ്രസിഡന്‍റ് നിഅ്മത്തുല്ല അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബുഹാൻ റമദാൻ സന്ദേശം നൽകി. മുഹമ്മദലി മരോട്ടിക്കൽ, നാസർ ലെയ്‌സ്, ഡൊമിനിക് സാവിയോ, ഫാഹിദ് നീലാഞ്ചേരി, വല്ലി ജോസ്, നസീർ കുമ്പാശ്ശേരി എന്നിവര്‍ സംസാരിച്ചു.

ശിഹാബ് കൊട്ടുകാട്, ഡോ. സീമ മുഹമ്മദ്, സുലൈമാൻ വിഴിഞ്ഞം, അഷ്‌റഫ് കൊടിഞ്ഞി, അനസ് മാള, സലാം പെരുമ്പാവൂർ, സി.പി. സബ്രീൻ, കബീർ പട്ടാമ്പി, നബീൽ ഷാ മഞ്ചേരി, നസീർ ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു. ജാനിഷ് അയ്യടാൻ സ്വാഗതവും ജെറിൻ മാത്യു നന്ദിയും പറഞ്ഞു.


'അ​റാ​ട്കോ'​ഗ്രാ​ൻ​ഡ് ഇ​ഫ്‌​താ​ർ സം​ഗ​മം

യാം​ബു: യാം​ബു​വി​ലെ പ്ര​മു​ഖ ട്രേ​ഡി​ങ് ആ​ൻ​ഡ്​ കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യാ​യ 'അ​റാ​ട്കോ'​ഗ്രാ​ൻ​ഡ് ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​റാ​ട്കോ​യു​ടെ പു​തി​യ ക്യാ​മ്പി​ൽ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ യാം​ബു​വി​ലെ വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു. വി​വി​ധ രാ​ജ്യ​ക്കാ​രും മ​ല​യാ​ളി സ​മൂ​ഹ​വും കു​ടും​ബ​ങ്ങ​ളും അ​ട​ക്കം അ​ഞ്ഞൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ഷ്‌​റ​ഫ് മൗ​ല​വി ക​ണ്ണൂ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​റാ​ട്കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ്, സൗ​ഫ​ർ വ​ണ്ടൂ​ർ, ഹാ​രി​ഫ് പ​ഴ​യി​ല്ല​ത്ത്, അ​ബ്ദു​സ്സ​മ​ദ്, സു​നീ​ർ തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മ​ല​ര്‍വാ​ടി ദ​മ്മാം ഇ​ഫ്താ​ർ

ദ​മ്മാം: മ​ല​ർ​വാ​ടി ദ​മ്മാം ഘ​ട​കം ഇ​ഫ്താ​ർ മീ​റ്റും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. അ​ൽ​റ​യ്യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഖു​ര്‍ആ​നി​ക് മ​ദ്​​റ​സ പ്രി​ന്‍സി​പ്പ​ല്‍ സു​ബൈ​ര്‍ പു​ള്ളാ​ലൂ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

എ​ല്ലാ​ദി​ന​വും എ​ന്തെ​ങ്കി​ലും ന​ന്മ ചെ​യ്യാ​ന്‍ ശ്ര​മി​ക്ക​ണം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്നി​ട്ടു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ത​നി​മ പ്രൊ​വി​ന്‍സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സോ​ണ​ൽ സെ​ക്ര​ട്ട​റി സി​നാ​ൻ, ത​നി​മ വ​നി​ത പ്ര​സി​ഡ​ന്‍റ്​​ സ​അ​ദാ ഹ​നീ​ഫ്, സ്റ്റു​ഡ​ന്‍റ്​​​സ്​ ഇ​ന്ത്യ​ൻ കാ​പ്റ്റ​ന്‍ ഹ​സം അ​ലി, ഗേ​ള്‍സ് കാ​പ്റ്റ​ന്‍ സ്വാ​ലി​ഹ തു​ട​ങ്ങി​യ​വ​ര്‍ വി​ത​ര​ണം ചെ​യ്തു.

വി​പു​ല​മാ​യ നോ​മ്പു​തു​റ​യോ​ടെ അ​വ​സാ​നി​ച്ച പ​രി​പാ​ടി​ക്ക് ന​ജ്​​ല സാ​ദ​ത്ത്, ശ​ബ്ന അ​സീ​സ്, അ​സ്ക​ർ, മെ​ഹ്ബൂ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. നാ​സ​ര്‍ ആ​ലു​ങ്ക​ൽ, ജോ​ഷി ബാ​ഷ, അ​നീ​സ, സ​ജ്‌​ന, മു​ഫീ​ദ, ആ​സി​യ, ജ​സീ​റ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ന​ജ്​​ല ഹാ​രി​സ് അ​വ​താ​ര​ക​യാ​യി​രു​ന്നു.

ന​വോ​ദ​യ ദ​മ്മാം

ദ​മ്മാം: ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി ദ​മ്മാം ടൊ​യോ​ട്ട ഏ​രി​യ ക​മ്മി​റ്റി ടൊ​യോ​ട്ട അ​ൽ​ഹൂ​ർ ഹാ​ളി​ൽ ഇ​ഫ്താ​ർ സം​ഗ​മം ഒ​രു​ക്കി. ദ​മ്മാ​മി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​രും പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും സം​ബ​ന്ധി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ഹ​ന​ൻ വെ​ള്ളി​നേ​ഴി, ജ​യ​കൃ​ഷ്ണ​ൻ, ജോ​യ​ന്‍റ്​​ സെ​ക്ര​ട്ട​റി നൗ​ഫ​ൽ വെ​ളി​യം​കോ​ട് എ​ന്നി​വ​ർ ഇ​ഫ്താ​ർ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. ബാ​ബു, പ്ര​സി​ഡ​ന്‍റ്​ അ​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ സ​ഹീ​ർ, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ടി.​പി. ഷം​സു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷം​നാ​ദ് ക​ട​പ്പാ​ക്ക​ട, സു​ദ​ർ​ശ​ന​ൻ, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ മ​നോ​ജ് മാ​ട്ടൂ​ൽ, ര​ഘു അ​ഞ്ച​ൽ, സു​ധീ​ഷ് സ​ദാ​ന​ന്ദ​ൻ, ജോ​ൺ​സ​ൺ, സു​രേ​ഷ് പാ​ല​ക്കാ​ട്, ഹം​സ പൂ​ക്കാ​ട്ട്, പ്ര​കാ​ശ​ൻ, ര​വീ​ന്ദ്ര​ൻ, റി​യാ​സ് പ​റ​ളി തു​ട​ങ്ങി​യ​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.