റിയാദ്: മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷൻ റിയാദ് ഘടകത്തിന്റെ ഇഫ്താ൪ മീറ്റ് പ്രവ൪ത്തക ബാഹുല്യംകൊണ്ട് ശ്രദ്ധേയമായി. റിയാദ് സുലൈയിലെ ബിലാദി ഇസ്തിറാഹയില് നടന്ന ഇഫ്താ൪ മീറ്റില്‍ അംഗങ്ങൾക്ക് നല്കുന്ന തിരിച്ചറിയല്‍ കാ൪ഡിന്റെ പ്രകാശനം അസോസിയേഷന്റെ മുതി൪ന്ന അംഗവും സെക്രട്ടറിയുമായ എ൯.ടി. റസാഖിന് (കുഞ്ഞിപ്പ) മുഖ്യരക്ഷാധികാരി ഡി.കെ. മുരളീധരൻ നല്കി നി൪വഹിച്ചു. അസോസിയേഷന്റെ പുതിയ മെംബ൪ഷിപ് കാമ്പയിൻ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് സി.കെ. സാലിഹ് അധ്യക്ഷത വഹിച്ചു. അലവി പുതുശ്ശേരി, മുരളി കീഴ്വീട്, സാക്കിർ, എ.പി. അൻസാർ, കെ.വി. ബാബു, മുഹ്സിൻ തലാപ്പിൽ, മുഹമ്മദലി അമ്പായത്തിങ്ങൽ, ഷമീർ കാരാടൻ, ജാഫർ പുല്ലൂർ തുടങ്ങിയവ൪ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ബഷീ൪ വല്ലാഞ്ചിറ സ്വാഗതവും ട്രഷറ൪ ജംഷിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.