ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ ‘കൊണ്ടോട്ടിയൻസ് അറ്റ് ദമ്മാം’ വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫൈസലിയയിലെ ശാലിഹാത് ഇസ്തിറാഹയിൽ നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു. സംഗമം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
ആലിക്കുട്ടി ഒളവട്ടൂർ, അഷ്റഫ് കൊണ്ടോട്ടി, സിദ്ദീഖ് ആനപ്ര, വി.പി. ഷമീർ, റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, റസാഖ് ബാബു, സൈനുദ്ദീൻ വലിയപറമ്പ്, ജുസൈർ കൊണ്ടോട്ടി, സുഹൈൽ ഹമീദ്, സഹീർ മജ്ദാൽ, ഇ.എം. മുഹമ്മദ് കുട്ടി, സലീം പള്ളിക്കൽ ബസാർ, മുസ്തഫ പള്ളിക്കൽ ബസാർ, അബ്ബാസ് പറമ്പാടൻ, ഇസ്മാഈൽ കൊണ്ടോട്ടി, നിയാസ് ബിനു, അലി കരിപ്പൂർ, അനീസ് കൊട്ടപ്പുറം, ബുഷ്റ റിയാസ്, നൗഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.