യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം

സൗ​ഹൃ​ദം വി​ളി​ച്ചോ​തി യാം​ബു അ​ൽ​മ​നാ​ർ സ്‌​കൂ​ൾ ഇ​ഫ്താ​ർ സം​ഗ​മം

യാം​ബു: യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. യാം​ബു​വി​ലെ വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, കാ​യി​ക സം​ഘ​ട​ന നേ​താ​ക്ക​ളും പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സ്‌​കൂ​ളി​ലെ ബോ​യ്സ്, ഗേ​ൾ​സ്, കെ.​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും ഇ​ത​ര ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ഇ​ഫ്താ​ർ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തു. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഹ്‌​മ​ദ്‌ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌, സ്‌​കൂ​ൾ ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ഫാ​യി​സ, ബോ​യ്സ് വി​ഭാ​ഗം ഹെ​ഡ് മാ​സ്റ്റ​ർ സ​യ്യി​ദ് യൂ​നു​സ്, ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് ര​ഹ്‌​ന ഹ​രീ​ഷ്, ഓ​ഫീ​സ് സൂ​പ്ര​ണ്ട് എം.​ആ​ർ ദീ​പ​ക്, ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ഓ​ഡി​നേ​റ്റ​ർ മോ​യീ​ൻ അ​ലി​യാ​ർ എ​ന്നി​വ​രും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും ഇ​ത​ര ജീ​വ​ന​ക്കാ​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.