റിയാദ്: റിയാദിലെ മലപ്പുറത്തുകാരുടെ ജനകീയ കൂട്ടായ്മയായ റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) അംഗങ്ങളുടെ ഇഫ്താർ സംഗമവും 17ാമത് വാർഷികവും റിയാദ് എക്സിറ്റ് 18 ലെ മലേഷ്യ ഇസ്തിറാഹയിൽ നടന്നു. റിമാലിന്റെ പ്രവര്‍ത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുഹമ്മദ് പൊന്മള വിശദീകരിച്ചു. ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡൻറ് ഇബ്രാഹിം തറയിൽ സംസാരിച്ചു. നാട്ടിലെ പ്രവര്‍ത്തനങ്ങളിൽ റിമാലിന്റെ പുതിയ കാൽവെപ്പായി, സാമ്പത്തികപ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യ വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം കോട്ടപ്പടിയിലാരംഭിച്ച സൗജന്യ ഡ്രസ്സ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങൾ, കഴിഞ്ഞ കാലങ്ങളിൽ തുടര്‍ന്നുകൊണ്ടിരിക്കുന്ന കാൻസർ, കിഡ്നി, നിത്യ കിടപ്പുരോഗികൾ എന്നിവരിൽ നിന്ന് ഏറ്റവും അർഹതപ്പെട്ടവരെ കണ്ടെത്തി അത്യാവശ്യ മരുന്നുകള്‍ മറ്റു സാമ്പത്തിക സഹായങ്ങള്‍ എന്നിവ നൽകുന്ന റിമാൽ സാന്ത്വനം എന്നീ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും ഗൗരവവും വിശദീകരിച്ചു.
18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചനത്തിലേക്ക് ആവശ്യമായ ഫണ്ട് റിമാൽ അംഗങ്ങളുടെ വിഹിതം സ്വരൂപിച്ച് നൽകാൻ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. പുള്ളിയിൽ അഹമ്മദ് റുമൈസ് ഖിറാഅത്ത് നിർവഹിച്ചു. പരിപാടിയിൽ മുഹ് യിദ്ദീന്‍ മൈലപ്പുറം സ്വാഗതവും കണ്‍വീനര്‍ മുസമ്മിൽ കാളമ്പാടി നന്ദിയും പറഞ്ഞു. ജാഫർ കിളിയണ്ണി, വി.കെ. സലാം, സൂജ പൂളക്കണ്ണി, ഷുക്കൂര്‍ പുള്ളിയിൽ, ബാപ്പുട്ടി ഇരുമ്പുഴി, അസീസ് കോഡൂർ, സാജു മൻസൂർ, സലാഹുദ്ദീന്, ഹംസ മലപ്പുറം, നവാസ് നരിപ്പറ്റ, നൗഫൽ ബാവ, ഷബീർ മേൽമുറി, ചെറിയാപ്പു, സമദ് മുണ്ടുപറമ്പ,ജാനിസ് പൊന്മള, ഉമർ പനമ്പുഴ, അസ്ഹർ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.