ജിദ്ദ: മലപ്പുറം മേൽമുറി പ്രദേശത്തുകാരുടെ കൂട്ടായ്മയായ മേൽമുറി സൗദി പ്രവാസി കൂട്ടായ്മയുടെ ജനറൽ ബോഡി യോഗവും ഇഫ്താർ മീറ്റും ജിദ്ദയിൽ നടന്നു. മുഖ്യ രക്ഷാധികാരി എ.പി. ഹക്കിം പാറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷബീർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പി.പി. സലിം ആശംസ നേർന്നു. മുജീബ് മാങ്കുളങ്ങര സ്വാഗതവും അനീസ് നൂറേങ്ങൽ നന്ദിയും പറഞ്ഞു. എ.പി. ഹക്കീം പാറക്കൽ കമ്മിറ്റി തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ഷബീർ മുസ് ലിയാർ (പ്രസിഡന്റ്), അബ്ദുൾ റഹിം, എ.പി. അഫ്സൽ, സതീഷ് ബാബു, മുജീബ് മാങ്കുളങ്ങര (വൈസ് പ്രസി.), പി.പി. സലിം (ജന. സെക്രട്ടറി), മുനീർ മന്നയിൽ, സി.കെ. അഷ്റഫ്, മുഹമ്മദ് യൂനുസ്, ഫസൽ ഫിറോസ് (ജോയി. സെക്രട്ടറി), സി.കെ. ഷാക്കിറലി (ട്രഷറർ), സാബിർ മച്ചിങ്ങൽ (ജോ. ട്രഷറർ), മുസ്തഫ വടക്കേപ്പുറം (കോഓഡിനേറ്റർ), എ.പി. ഹക്കീം പാറക്കൽ, ജാസിം നാണത്ത്, റഫീഖ് പെരിക്കാത്ര, അനീസ് നൂറേങ്ങൽ (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.