റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് അൽമാസ് ഹാളിൽ നടന്ന പരിപാടിയിൽ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും കൂടാതെ റിയാദിലെ ബിസിനസ്, സാമൂഹിക ജീവകാരുണ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു. സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കൽ അധ്യക്ഷത വഹിച്ചു. നസീർ നദ്വി റമദാൻ സന്ദേശം നൽകി. ഈ റമദാനിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടന നാട്ടിൽ 80 നിർധനരായ കിടപ്പു രോഗികൾക്ക് ചികിത്സസഹായം നൽകാൻ തീരുമാനിച്ചതായി ഹ്യുമാനിറ്റി കൺവീനർ ഉസ്മാൻ പരീത് അറിയിച്ചു.
ഇതിലേക്കുള്ള ഫണ്ടിന്റെ കൈമാറ്റം ചടങ്ങിൽ പ്രസിഡൻറ് മുഹമ്മദാലി മരോട്ടിക്കൽ നിർവഹിച്ചു. ചാരിറ്റി-പ്രോഗ്രാം കൺവീനർ ഉസ്മാൻ പരീതും പ്രോഗ്രാം ജോ.കൺവീനർ കുഞ്ഞു മുഹമ്മദും തുക ഏറ്റുവാങ്ങി. ഉമർ മുക്കം, ടി.എൻ.ആർ നായർ, ജലീൽ കൊച്ചിൻ, ജിനോഷ് അഷ്റഫ്, ലത്തീഫ് തെച്ചി, ഷിഹാബ് കൊട്ടുകാട്, നിസാമുദ്ദീൻ, അൻവർ ഷാ, കരീം കാനാമ്പുറം, അലി വാരിയത്ത്, സലാം മാറമ്പള്ളി എന്നിവർ സംസാരിച്ചു.
നൗഷാദ് പള്ളേത്ത്, ജബ്ബാർ കോട്ടപ്പുറം, ഹിലാൽ ബാബു, ഷെമീർ പോഞ്ഞാശ്ശേരി, അമീർ കൊപ്പറമ്പിൽ, ഷാനവാസ്, പ്രവീൺ ജോർജ്, തൻസിൽ ജബ്ബാർ, കരീം കാട്ടുകുടി, മുഹമ്മദ് സഹൽ, സുഭാഷ് അമ്പാട്ട്, അഡ്വ. അജിത് ഖാൻ, യാഷിർ നാനേത്താൻ, ഹാരിസ് മേതല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.