ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. തിരുവിതാംകൂർ ശൈലിയിലുള്ള റമദാൻ വിഭവങ്ങൾ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ കൂട്ടായ്മ അംഗങ്ങൾക്ക് പുറമെ ജിദ്ദ പ്രവാസി സമൂഹത്തിൽനിന്നുള്ള വിവിധ ആളുകൾ അതിഥികളായും പങ്കെടുത്തു. ജെ.ടി.എ വനിതവേദി അംഗങ്ങളായ ഷാഹിന ആഷിർ, ശ്രീദേവി അനിൽ, സിത്താര നൗഷാദ്, ഷാനി മാജ, സബീന റാഫി, അഫറാ റാഫി, പ്രീത ഡെൻസൻ, എൻജിനീയർ രമ്യാ രാംകുമാർ, ജ്യോതി ബാബുകുമാർ, സൈനാ അലി, നിസ സിയാദ്, ആസിഫ ഖദീജ, മിസ് ജോജി ടീച്ചർ, സൗജത്ത് ശിഹാബ് എന്നിവർ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി.
ജെ.ടി.എ പ്രസിഡൻറ് അലി തേക്കുതോട് സംഗമത്തിൽ ആമുഖഭാഷണം നടത്തി. രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അനിൽ വിദ്യാധരൻ സ്വാഗതവും ട്രഷറർ നൗഷാദ് പന്മന നന്ദിയും പറഞ്ഞു. ദിലീപ് താമരക്കുളം, ഡെൻസൻ ചാക്കോ, രെജി കുമാർ, എൻജിനീയർ രാം കുമാർ, അനിൽകുമാർ പത്തനംതിട്ട, റാഫി ആലുവ, സിയാദ് പടുതോട്, നവാസ് ചിറ്റാർ, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, റാഫി ബീമാപള്ളി, ശിഹാബ് താമരക്കുളം, ആഷിർ കൊല്ലം, അയ്യൂബ് പന്തളം, സുൽഫി കൂട്ടിക്കട, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, മാജാ സാഹിബ് ഓച്ചിറ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.