ജിദ്ദ: കെ.എം.സി.സി ജിദ്ദ അനാകിഷ് ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സൗദി ഇസ്ലാമിക് സെൻറർ പ്രസിഡൻറ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ റമദാൻ സന്ദേശം നൽകി. ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ് ലൈലത്തുൽ ഖദ്ർ അഥവാ നിർണയത്തിന്റെ രാത്രി. റമദാൻ മാസത്തിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലാണ് ലൈലത്തുൽ ഖദ്റിന്റെ രാവിന് കൂടുതൽ സാധ്യതയുള്ളതെന്നും ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ അഹ്ദാബ് സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ്കുട്ടി, വി.പി. മുസ്തഫ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി, വിവിധ ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റി ഭാരവാഹികൾ, വനിതവിങ് അംഗങ്ങൾ, വിവിധ സംഘടന നേതാക്കൾ, കുട്ടികൾ, കുടുംബിനികൾ അടക്കം ധാരാളം പേർ സംഗമത്തിൽ പങ്കെടുത്തു. സൈനുൽ ആബിദീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. എരഞ്ഞിക്കൽ റഹ്മത്ത് അലി സ്വാഗതവും അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു. ബഷീർ കുറ്റിക്കടവ്, യാസർ മാസ്റ്റർ, ഫാരിസ് കോങ്ങോട്, മജീദ് കൊടുവള്ളി, ശരീഫ് തെന്നല, സമീർ ചെമ്മംകടവ്, നാസർ എടപ്പറ്റ, മിർഷാദ്, അസ്കർ, ജലീൽ, ഗഫൂർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.