മക്ക: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മക്ക സെൻട്രൽ ഘടകത്തിന് കീഴിൽ ബദ്ർ സ്മൃതിയും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. നൂറു കണക്കിനാളുകൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിലെ ബദ്ർ സ്മൃതി പരിപാടി എസ്.വൈ.എസ് കേരള സാന്ത്വനം കൺവീനർ ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എല്ലാ മനുഷ്യർക്കും നന്മ ചെയ്യുന്നവനാണ് യഥാർഥ വിശ്വാസി, അവന് മനുഷ്യരോട് മാത്രമല്ല എല്ലാ ദൈവസൃഷ്ടികളോടും കരുണയുണ്ടാവും. അപ്പോൾ മാത്രമേ വിശ്വാസം പൂർണമാകൂവെന്ന് അദ്ദേഹം ഓർമപ്പെടുത്തി. റഷീദ് അസ്ഹരി, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ, ശിഹാബ് കുറുകത്താണി, നാസർ തച്ചംപൊയിൽ, മുഹമ്മദലി കാട്ടിപ്പാറ, ഗഫൂർ കോട്ടക്കൽ, മുനീർ കാന്തപുരം, മുഹമ്മദ് സഅദി, കബീർ പറമ്പിൽപീടിക, ഷബീർ ഖാലിദ്, സലാം ഇരുമ്പുഴി, സുഹൈർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.