ജിദ്ദ: സെൻറര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റര്‍ സഹോദര സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. സിജി ജിദ്ദ ചാപ്റ്റര്‍ എക്സ്കോമിന്റെയും, ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ്, ക്രിയേറ്റിവ് ലീഡര്ഷിപ് പ്രോഗ്രാം, യൂത്ത് വിങ്, സിജി ഇൻറര്‍നാഷനല്‍, സിജി ഇൻറര്‍നാഷനല്‍ വിമന്‍സ് വിങ്, സിജി ഇൻറര്‍നാഷനല്‍ ഗ്ലോബല്‍ പാത്ത്വേ, ജിദ്ദ സിജി വിമന്‍ കലക്ടീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഇഫ്താർ സംഗമം. സിജി ഇൻറര്‍നാഷനല്‍ ട്രഷററും ജിദ്ദ ചാപ്റ്റർ അംഗവുമായ കെ.ടി അബൂബക്കര്‍ റമദാന് സന്ദേശം നല്കി. ചാപ്റ്റര്‍ ചെയര്മാന് എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മുതിര്‍ന്ന നേതാക്കളായ എ.എം. അഷ്റഫ്, അമീര്‍ അലി, കെ.എം. മുസ്തഫ, സലീം മുല്ലവീട്ടില്‍, ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഇഫ്താറില്‍ പങ്കെടുത്തു. കണ്‍വീനര്‍ ഡോ. മുഹമ്മദ് ഫൈസല്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.