ജിദ്ദ: വണ്ടൂർ പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ സംഗമം ശറഫിയ അൽ ഫദ്ൽ ഓഡിറ്റോറിയത്തിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ട്രഷറർ റോഷിദ് പാറപ്പുറവൻ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി കെ.ടി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. സ്നേഹ സംഗമത്തോടനുബന്ധിച്ച് നടന്ന ഫുട്ബാൾ ടൂർണമെന്റിലെ വിജയികൾക്ക് പരിപാടിയിൽ ട്രോഫികൾ വിതരണം ചെയ്തു.
ചാമ്പ്യന്മാരായ വണ്ടൂർ വിന്നേഴ്സ് ടീമിനു വേണ്ടി സി.ടി.പി. ഇസ്മാഈൽ, റണ്ണർ അപ്പ് ആയ ടൗൺ ടീം വണ്ടൂരിനു വേണ്ടി റോസ് പാറപ്പുറവൻ എന്നിവർ യഥാക്രമം കെ.ടി. മുഹൈമിൻ, സവാദ് നാലകത്ത് എന്നിവരിൽനിന്ന് ട്രോഫികൾ സ്വീകരിച്ചു. ജിദ്ദയിലെ വണ്ടൂർ പ്രവാസികളുടെ ഏറ്റവും വലിയ വാർഷിക സംഗമമായ ഇഫ്താറിൽ അംഗങ്ങളും കുടുംബങ്ങളും അതിഥികളുമടക്കം വലിയ ജനാവലി പങ്കെടുത്തു. അൻവർ കരിപ്പ, സമീർ പത്തുതറ, കെ.ടി. റഷാദ്, ശരീഫ് പൂലാടൻ, ഹസൈൻ പുന്നപ്പാല, സുബ്ഹാൻ നെച്ചിക്കാടൻ, ഫാസിൽ കുന്നുമ്മൽ, വസീം ഖാൻ, ജംഷീദ് റഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.