ബീഫ് കേക്ക്

സ​വാ​ള - 4

പ​ച്ച​മു​ള​ക് - 4

ഇ​ഞ്ചി -1 1/2 ടീ​സ്പൂ​ൺ

വെ​ളു​ത്തു​ള്ളി - 1 ടീ​സ്പൂ​ൺ

ക​റി​വേ​പ്പി​ല, മ​ല്ലി ഇ​ല

-ആ​വ​ശ്യ​ത്തി​ന്

മ​ഞ്ഞ​ൾ​പൊ​ടി - 1/4 ടീ​സ്പൂ​ൺ

ഗ​രം​മ​സാ​ല - 1/2 ടീ​സ്പൂ​ൺ

കു​രു​മു​ള​ക്പൊ​ടി - 1 ടീ​സ്പൂ​ൺ

ചി​ക്ക​ൻ​മ​സാ​ല - 1 ടീ​സ്പൂ​ൺ

ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

വേ​വി​ച്ച ബീ​ഫ് - 300 ഗ്രാം


ബാറ്റർ തയാറാക്കാൻ

മുട്ട - 5

പാൽ - 2 ടീസ്പൂൺ

മൈദ - 1/4 കപ്പ്

സൺഫ്ലവർ ഓയിൽ

- 2 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം മസാല തയാറാക്കാനായി രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, ഒരു സ്പൂൺ വെളുത്തുള്ളി, നാല് പച്ചമുളക്, കറിവേപ്പില എന്നിവ ഒന്നര സ്പൂൺ വീതം ചേർത്ത് വഴറ്റുക. ചെറുതായി മൂത്തുവരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച ഉള്ളിയും കുറച്ചു ഉപ്പും ചേർത്ത് എല്ലാം കൂടി ചെറുതായി വഴറ്റുക. അതുകഴിഞ്ഞു കാൽ ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ ഗരംമസാലപൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ ചിക്കൻമസാല എന്നിവ ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് ബീഫ് ചേർക്കുക. അതിനായി 300 ഗ്രാം എല്ല് ഇല്ലാത്ത ബീഫ് കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. അതു മിക്സി ജാറിൽ ഇട്ടു ചെറുതായി അരക്കുക. അതിനെ നേരത്തെ വഴറ്റിവെച്ച മസാലയിൽ ഇട്ടു ഒന്നുകൂടി വഴറ്റുക. കുറച്ചു മല്ലിയില കൂടി ഇട്ടു വീണ്ടും വഴറ്റുക.

അതിനുശേഷം ബാറ്റർ തയാറാക്കാനായി അഞ്ച് മുട്ട, രണ്ട് ടീസ്പൂൺ പാൽ, അര ടീസ്പൂൺ കുരുമുളക്പൊടി, കുറച്ചു ഉപ്പ് എന്നിവ മിക്സി ജാറിൽ ഇട്ടു നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഒരു പാത്രത്തിൽ ഒഴിച്ച് രണ്ട് ടീസ്പൂൺ എണ്ണ, കാൽ കപ്പ് മൈദ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആദ്യം റെഡി ആക്കിവെച്ച മസാലക്കൂട്ടു ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം തവ അടുപ്പത്തു വെച്ച് ചൂടാക്കുക. അതിനുമുകളിൽ ഒരു നോൺസ്റ്റിക്ക് പാത്രം വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു പാത്രത്തിന്റെ എല്ലാഭാഗത്തേക്കും ബ്രഷ് ചെയ്യുക. റെഡിയാക്കിവെച്ച മിക്സർ പാത്രത്തിലേക്കു ഒഴിക്കുക. അതിനുശേഷം പാത്രം അടച്ചുവെച്ചു 15-20 മിനിറ്റ് ചെറുതീയിൽ വേവിക്കുക. നല്ല ടേസ്റ്റി ആയിട്ടുള്ള ബീഫ് കേക്ക് റെഡി.

Tags:    
News Summary - iftar snacks how to make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.