ജിദ്ദ: ജിദ്ദ ഖാലിദ് ബിൻ വലീദ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മലയാളികളുടെ വർധിച്ച സാന്നിധ്യം പ്രകടമായി. ഖാലിദ് ബിൻ വലീദ് പ്രദേശത്തെ മലയാളി കച്ചവടക്കാരുടെ സഹകരണത്തോടെയാണ് മലയാളികളുടെ സൗഹൃദ ഇഫ്താർ വിരുന്ന് ഒരുക്കിയത്. ആമു അസാസ്, അഷ്റഫ് ആലങ്ങാടൻ, അഷ്റഫ് സ്മാർട്ട്, അലി, റഫ്നാസ്, സാലിഫ്, ഷരീഫ് മുഹാഹിറ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് സക്കീർ ഷാലിമാർ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖപ്രസംഗം നടത്തി. ബാലുകുട്ടൻ റമദാൻ സന്ദേശം നൽകി. മൈത്രി കുടുംബാംഗം ഷാനവാസിന്റെ മകന് അലിഫിനും സുഹൃത്തുക്കള്‍ ആര്യ, അര്‍ച്ചന, ജഗത് എന്നിവര്‍ക്കുമുള്ള സ്നേഹോപഹാരം കൈമാറി. ഇഫ്താർ സംഗമം കൺവീനർ സാദിഖ് കരുനാഗപ്പള്ളി, ശിഹാബ് കൊട്ടുകാട്, നസീർ കരുനാഗപ്പള്ളി, അൻസാരി വടക്കുംതല, നസീർ ഹനീഫ്, ഫത്താഹ്, സുജീബ്, സാബു എന്നിവർ സംസാരിച്ചു. റഷീദ്, ഷാജഹാൻ കോയിവിള, റിയാസ് ഓലിക്കര നേതൃത്വം നല്കി. മൈത്രി ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരി സ്വാഗതവും മുനീർ തണ്ടാശ്ശേരി നന്ദിയും പറഞ്ഞു.
റിയാദ്: കലാഭവൻ റമദാൻ അത്താഴ വിരുന്നിൽ ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. സലിം സഖാഫി റമദാൻ സന്ദേശം നൽകി. അബ്ദുല്ല വല്ലാഞ്ചിറ, വിനോദ്, എം.കെ. റസ്സൽ, സനൂപ് പയ്യന്നൂർ, സമീർ കല്ലിങ്ങൽ, അബ്ദുൽ ബഷീർ, സുധീർ കുമ്മിൾ, ശിഹാബ് കൊട്ടുകാട്, വി.ജെ. നസറുദ്ദീൻ, റഹ്മാൻ മുനമ്പത്ത്, പുഷ്പരാജ്, ഷാജഹാൻ, ബിനോയ്, മുജീബ് കായംകുളം, ഷാജി മഠത്തിൽ, സത്താർ കായംകുളം, മൻഹാജ്, സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രസ്റ്റി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. അല്അബീര് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് ചെയർമാൻ ഷാരോൺ ഷെരീഫ്, രക്ഷാധികരികളായ ഷാജഹാൻ കല്ലമ്പലം, നാസർ ലൈസ്, ഭാരവാഹികളായ സെലിൻ സാഗര (മീഡിയ കൺവീനർ), അഷ്റഫ് വാഴക്കാട് (സ്പോർട്സ് കൺവീനർ), സത്താർ മാവൂർ (ആർട്സ് കൺവീനർ), വല്ലി ജോസ് (വനിത വേദി), ഷൈജു പച്ച, ജബ്ബാർ പൂവാർ നേതൃത്വം വഹിച്ചു.
ഹാഇൽ: അൽഹബീബ് മെഡിക്കൽ സെന്റർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പ്രവാസി സമൂഹത്തിലെ നാനാതുറകളിൽനിന്നും നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.
റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ നോമ്പുതുറക്ക് നിരവധി ജനങ്ങളാണ് ജാതിമത ഭാഷാ വ്യത്യാസമില്ലാതെ പങ്കെടുത്തത്. സ്വദേശി പ്രമുഖരും ഹാഇലിലെ വിവിധ സംഘടന പ്രതിനിധികളും നിരവധി കുടുംബങ്ങളും വിവിധ മേഖലകളിലെ തൊഴിലാളികളും പങ്കെടുത്തു.
റിയാദ്: മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ്) പ്രവാസി പുനരധിവാസ വാണിജ്യ സംരംഭമായ മാസ് എക്സ് പാക്റ്റ് ഡെവലപ്മെന്റ് കമ്പനി (മെഡ്ക്കോ) ബിസിനസ് പങ്കാളികൾക്കുള്ള ലാഭവിഹിത വിതരണവും ഇഫ്താർ വിരുന്നും നടത്തി. അശ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. റസാഖ് കൊളായി ഖിറാഅത്ത് നിർവഹിച്ചു.
ബിസിനസ് അംഗങ്ങൾക്കായുള്ള ലാഭവിഹിത വിതരണം മെഡ്ക്കോ ഫിനാൻസ് കൺട്രോളർ മുസ്തഫ നെല്ലിക്കാപറമ്പ് പി.സി. അബ്ദു മാസ്റ്റർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ബിസിനസ് സംബന്ധമായ വാർഷിക കണക്കുകൾ ഷംസു കാരാട്ട് അവതരിപ്പിച്ചു.
എ.പി. മുഹമ്മദ്, കാസിം കക്കാട്, സലാം കാരക്കുറ്റി, വിനോദ് നെല്ലിക്കാപറമ്പ്, ശിഹാബ് മാളിയേക്കൽ, ഷംസീർ കാരശ്ശേരി, മൻസൂർ എടക്കണ്ടി, മുഹമ്മദ് കൊല്ലളത്തിൽ എന്നിവർ സംസാരിച്ചു.
കുട്ട്യാലി പന്നിക്കോട്, ടി.പി. അസീസ്, സുബൈർ ചക്കിങ്ങൽ, ഇബ്രാഹിം, ഫഹദ്, ഹൈദർ അലി പെരിലക്കാട്, അസയിൻ എടത്തിൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.