റിയാദ്: മാനുകളെ നിയമവിരുദ്ധമായി സ്വന്തമാക്കുകയും വളർത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത കുറ്റത്തിന് 30കാരനായ യമനി പൗരൻ സൗദിയിൽ അറസ്റ്റിൽ. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികൾക്ക് വളർത്താൻ അനുമതിയില്ല. മറ്റൊരിടത്തേക്ക് കടത്തിക്കൊണ്ടുപോകാനുമാവില്ല. ഇത് പരിസ്ഥിതിക്കെതിരായ അതിക്രമമായാണ് കണക്കാക്കുന്നത്. മാനുകളെ ഒരു ട്രക്കിൽ കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. തെക്കൻ സൗദിയിലെ അൽദായർ മേഖലയിൽനിന്ന് ജീസാൻ പൊലീസാണ് ഇയാളെയും മാനുകളെയും കസ്റ്റഡിയിലെടുത്തത്. ഇത്തരത്തിലുള്ള പാരിസ്ഥിതിക വിരുദ്ധ പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് മേഖലകളിൽ 911, മറ്റ് പ്രവിശ്യകളിൽ 999, 996 എന്നീ അടിയന്തര ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജീസാൻ പൊലീസ് വക്താവ് മേജർ നായിഫ് ഹഖമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.