ജി​ദ്ദ ഇ​മാം ബു​ഖാ​രി മ​ദ്റ​സ കു​ട്ടി​ക​ൾ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി ഗ​സ്സ​യി​ലെ പോ​രാ​ളി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു

ഗ​സ്സ​യി​ലെ പോ​രാ​ളി​ക​ൾ​ക്ക് ഇ​മാം ബു​ഖാ​രി മ​ദ്റ​സ കു​ട്ടി​ക​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

 ജി​ദ്ദ: പി​റ​ന്ന നാ​ടി​ന് വേ​ണ്ടി പോ​രാ​ടു​ന്ന പ​ല​സ്തീ​ൻ പോ​രാ​ളി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ജി​ദ്ദ ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ. ‘വി ​ആ​ർ വി​ത്ത് ഗ​സ്സ, സ്റ്റാ​ൻ​ഡ് ഫോ​ർ ഫ​ല​സ്തീ​ൻ, സേ​വ് ഗ​സ്സ ഫ്രീ ​ഫ​ല​സ്തീ​ൻ’ തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന, സ്വ​യം ത​യാ​റാ​ക്കി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഗ​സ്സ​യി​ൽ നി​ര​പ​രാ​ധി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധം കു​ട്ടി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

സ്വ​ന്തം വീ​ട്ട​ക​ങ്ങ​ളി​ൽ​നി​ന്ന് വീ​ട്ടു​കാ​രെ കു​ടി​യി​റ​ക്കി അ​ധി​നി​വേ​ശം ന​ട​ത്തി​യ ഇ​സ്രാ​യേ​ലി​െൻറ കു​ടി​ല​ത​ന്ത്ര​ങ്ങ​ൾ ലോ​ക​ത്ത് ഒ​രി​ക്ക​ലും സ​മീ​ക​രി​ക്കാ​നാ​വാ​ത്ത അ​നീ​തി​യാ​ണ്. ഈ ​സ​മ​യ​ത്ത് അ​വ​രോ​ട് ഐ​ക്യ​പ്പെ​ടേ​ണ്ട​തും അ​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ മ​ന​സ്സോ​ടെ വ്ര​ത​മ​നു​ഷ്ഠി​ക്കാ​നെ​ങ്കി​ലും ന​മു​ക്കാ​വ​ണ​മെ​ന്ന് കു​ട്ടി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് മ​ദ്റ​സ പ്രൊ​വി​ൻ​സ് ര​ക്ഷാ​ധി​കാ​രി എ. ​ന​ജ്മു​ദ്ദീ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ദ്റ​സ അ​ധ്യാ​പ​ക​രും അ​ധ്യാ​പി​ക​മാ​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Imam Bukhari Madrasa Children's Solidarity with Gaza Fighters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.