റിയാദ്: ഐ.എം.സി.സി നേതൃത്വം തങ്ങളോെടാപ്പമാണെന്ന് അബ്ദുൽ വഹാബിെൻറയും കൂട്ടരുടെയും വാദം കേവലം മലർപ്പൊടിക്കാരെൻറ ദിവാസ്വപ്നം മാത്രമാണെന്നും ഐ.എം.സി.സി പ്രവർത്തകർ അഖിലേന്ത്യ നേതൃത്വത്തോെടാപ്പമാണെന്നും പാർട്ടിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുെന്നന്നും ഐ.എം.സി.സി സൗദി ഘടകം നേതാക്കൾ അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് പാർട്ടിയിൽ വിരലിൽ എണ്ണാവുന്ന ചിലർ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. അധികാര മോഹികളായ ഇക്കൂട്ടർ കോഴിക്കോട് സൗത്ത് ലക്ഷ്യമിട്ടിരുന്നു. നിരന്തരമായി തോൽവി ഏറ്റുവാങ്ങുകയും കഴിഞ്ഞപ്രാവശ്യം കോഴിക്കോട് സൗത്തിൽ മത്സരിച്ച് തോൽക്കുകയും ചെയ്ത വഹാബ് വീണ്ടും കോഴിക്കോട് സൗത്ത് ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇക്കുറിയും സീറ്റ് നഷ്ടപ്പെടുത്താൻ പാർട്ടി തയാറായില്ല.
വിജയസാധ്യത പരിഗണിച്ചും പാർട്ടിയുടെ സമുന്നതനായ നേതാവ് എന്ന നിലയിലും പാർട്ടി അഹമ്മദ് ദേവർകോവിലിനെ ആ ദൗത്യം ഏൽപ്പിക്കുകയായിരുന്നു. തന്നെ പാർട്ടി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുകയും ഇടത് സർക്കാറിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, വള്ളിക്കുന്നിൽ ദയനീയമായി പരാജയപ്പെട്ട അബ്ദുൽ വഹാബ് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിക്കെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. തനിക്ക് കിട്ടാത്ത മന്ത്രിക്കസേര ദേവർകോവിലിനും വേണ്ട എന്ന രീതിയിലായി പിന്നീടുള്ള പ്രവർത്തനങ്ങൾ. തെൻറ കൂടെയാണ് അണികൾ എന്നു പറയുന്ന അബ്ദുൽ വഹാബിെൻറ വാദം കേവലം ബാലിശം മാത്രമാണ്. മുഴുവൻ പോഷക സംഘടനകളും പാർട്ടിയോെടാപ്പമാണെന്ന് ഐ.എം.സി.സി നേതാക്കൾ പറഞ്ഞു.
ഐ.എം.സി.സി നാഷനൽ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി നിലവിൽ വരുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ആയി സൈദ് കള്ളിയത്ത് (റിയാദ്), ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഉസ്മാൻ അത്തോളി (റിയാദ്), ട്രഷററായി യൂനുസ് സലീം (ജിദ്ദ) എന്നിവരെ തെരഞ്ഞെടുത്തു.
നബീൽ രാക്കിളി (ദമ്മാം), മുഹമ്മദ് മാട്ടറ (ജിദ്ദ) (വൈസ് പ്രസി.), ഇസ്ഹാഖ് തയ്യിൽ (റിയാദ്), വഹാബ് പറപ്പാട് (ജിദ്ദ) (ജോ. സെക്ര.) എന്നിവരെ മറ്റു ഭാരവാഹികളായും തെരഞ്ഞെടുത്തു. യോഗത്തിൽ വിവിധ പ്രവിശ്യയിൽനിന്ന് അഫ്സൽ, റിയാസ് എടക്കര (റിയാദ്), ബഷീർ ചേളാരി, ഷിയാബ് തെന്നല (ജിദ്ദ), മുസ്തഫ എ.ആർ നഗർ (ജിസാൻ), സലാം (ദമ്മാം) എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ വിവിധ പ്രവിശ്യ കമ്മിറ്റികൾ നിലവിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.