റിയാദ്: ഐ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡി മോറ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഇന്ത്യൻ നാഷനൽ ലീഗ് പെരിന്തൽമണ്ണ മണ്ഡലം ജനറൽ സെക്രട്ടറി ഹർഷിദ് ബാബു ഉദ്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ വ്യക്തിത്വങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
ടി.ആർ. സുബ്രഹ്മണ്യൻ (കേളി), ഒ.ഐ.സി.സി മൈനോറിറ്റീസ് മലപ്പുറം ജില്ല സെക്രട്ടറി സലാം തെന്നല, ഐ.സി.എഫ് അഡ്മിൻ സെക്രട്ടറി ലത്തീഫ് മാനിപുരം, ഐ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് കല്ലിയ്യത്ത്, ഹാഷിം കണ്ണൂർ, ഇസ്ഹാഖ് തയ്യിൽ, ഇക്ബാൽ കോഴിക്കോട്, മുനീർ പൂക്കിപ്പറമ്പ്, ഇസ്മാഈൽ തയ്യിൽ എന്നിവർ സംസാരിച്ചു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ ചേളാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗസ്നി വട്ടക്കിണർ സ്വാഗതവും ട്രഷറർ അഫ്സൽ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.