ജുബൈൽ: ലക്ഷദ്വീപ് നിവാസികൾക്ക് ജുബൈൽ ഐ.എം.സി.സി യൂനിറ്റ് ഐക്യദാര്‍ഢ്യമർപ്പിച്ചു. ദ്വീപിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിലും അവരുടെ സംസ്കാരത്തിന്മേലുമുള്ള കടന്നുകയറ്റത്തിനും കേന്ദ്ര സർക്കാറിെൻറയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെയും കിരാതമായ, തെറ്റായ നിയമപരിഷ്കാരത്തിനുമെതിരെ എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന് പിന്തുണയർപ്പിച്ച് ഐ.എം.സി.സിയും പ്രതിഷേധത്തിൽ പങ്കാളികളായി. ഈ വിഷയത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയ കേരള നിയമസഭയെ യോഗം അഭിനന്ദിച്ചു.
ലക്ഷദ്വീപ് ജനതയുടെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങൾക്ക് ഐ.എം.സി.സി എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി ഭാരവാഹികളായ ഒ.സി നവാഫ്, മുഫീദ് കൂരിയാടൻ, നവാസ് ഇരിക്കൂർ, അബ്ദുൽ കരീം പയമ്പ്ര, ഹംസ കാട്ടിൽ, ഷിയാസ് കളനാട് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.