ജിദ്ദ: ഹജ്ജ് നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഉടനടി പിഴചുമത്തുമെന്ന് ഹജ്ജ് സുരക്ഷാസേന കമാൻഡർ മേജർ ജനറൽ കേണൽ സാഇദ് അൽതുവാൻ അറിയിച്ചു.
ഹജ്ജ് സുരക്ഷാസേനയുടെ രണ്ടാം വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീർഥാടകരെ മക്ക നഗരത്തിനുള്ളിൽനിന്ന് നേരിട്ട് ഹറമിലേക്ക് പോകാൻ അനുവദിക്കില്ല. അതുപോലെ കാൽനടയായി പുണ്യസ്ഥലങ്ങളിലേക്ക് പോകാനും അനുവദിക്കില്ല. യാത്രകളെല്ലാം ബസുകളിലായിരിക്കുമെന്നും സുരക്ഷാസേന കമാൻഡർ പറഞ്ഞു.
പുണ്യസ്ഥലങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് കർശനമായ ട്രാഫിക് പദ്ധതി തയാറാക്കിയിട്ടുണ്ട്. അറഫയിലേക്ക് പ്രവേശനം ഒൗദ്യോഗിക അനുമതി പത്രമുള്ളവർക്ക് മാത്രമായിരിക്കും. നിയമലംഘകരെ പിടികൂടാൻ നൂതന സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.