ജിദ്ദ: പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ പരിഹാരം തേടി നോർക്ക ചീഫ് എക്സി. ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിക്ക് ജിദ്ദ ഒ.ഐ.സി.സി നിവേദനം നൽകി. തിരുവനന്തപുരം നോർക്ക ആസ്ഥാനത്ത് വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീറാണ് നിവേദനം കൈമാറിയത്.
പ്രതിസന്ധി കാലത്ത് കേരളത്തിെൻറ മുഖ്യഘടകമായ പ്രവാസികൾക്ക് താങ്ങായും തണലായും നോർക്ക വകുപ്പ് ഉണ്ടാവണമെന്ന് മുനീർ ആവശ്യപ്പെട്ടു. പ്രവാസി വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ തുടരുമെന്നും ഏതുകാര്യത്തിനും നോർക്ക വകുപ്പ് സന്നദ്ധരായി രംഗത്തുണ്ടാവുമെന്ന് സി.ഇ.ഒ അറിയിച്ചു.
ഒരുവർഷത്തിലധികമായി കോവിഡ് പ്രതിസന്ധിമൂലം വിദേശത്തേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെട്ട് നിൽക്കുന്നവർക്ക് സാമ്പത്തികസഹായം നൽകൽ, കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കൽ, വാക്സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽനിന്നും സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനും സ്ഥാപന സമ്പർക്കവിലക്ക് ഒഴിവാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കൽ, എൻ.ആർ.ഐ േക്വാട്ട എന്ന പേരിൽ ഉന്നത പഠനത്തിന് വൻ ഫീസ് ഈടാക്കൽ അവസാനിപ്പിക്കൽ, പ്രവാസി പുനരധിവാസ പദ്ധതികൾ നടപ്പാക്കാനുള്ള ബാങ്കുകളുടെ കടുത്ത നിർദേശങ്ങളും നിസ്സഹകരണങ്ങളും ഇല്ലാതാക്കി കൂടുതൽ കാര്യക്ഷമമാക്കൽ, വരുമാനം കുറഞ്ഞ പ്രവാസികളുടെ റേഷൻ കാർഡ് വെള്ളനിറം നൽകി തരം തിരിക്കുന്ന രീതി അവസാനിപ്പിക്കലും ഇതുമൂലം ഉപരിപഠനത്തിനും മറ്റു സർക്കാർ സഹായം ലഭിക്കുന്നതിനും തടസ്സങ്ങൾ ഉണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കൽ, നേരത്തെ പ്രവാസികൾക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ സഹായം അപേക്ഷ നൽകിയവർക്ക് എല്ലാവർക്കും നൽകൽ, ഈ സ്കീം പ്രകാരം പുതുതായി അപേക്ഷ നൽകാനുള്ള അവസരം ഒരുക്കൽ തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.ഒ.ഐ.സി.സി ജിദ്ദ ഭാരവാഹി സമീർ നദ്വി കുറ്റിച്ചാലും കെ.ടി.എ മുനീറിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.