ബുറൈദ: ബുറൈദ പട്ടണത്തിന് കിഴക്ക് ഹദിയ കേന്ദ്രത്തിൽ പ്രത്യക്ഷപ്പെട്ട മുതലയെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. മുതലയെ പിന്നീട് റിയാദിലെ ദേശീയ വന്യജീവി കേന്ദ്രത്തിന് കൈമാറിയതായും അറിയിച്ചു. സമൂഹ മാധ്യമങ്ങളിലാണ് ബുറൈദക്ക് കിഴക്ക് ഹദിയ കേന്ദ്രത്തിൽ മുതല അലഞ്ഞുതിരിയുന്ന വിഡിയോ പ്രചരിച്ചതെന്ന് ബുറൈദ പരിസ്ഥിതി മന്ത്രാലയ ബ്രാഞ്ച് ഒാഫിസ് പറഞ്ഞു. ഇത് ശ്രദ്ധയിൽപെട്ട ഉടൻ ബുറൈദയിലെ വെറ്ററിനറി യൂനിറ്റ് ഫീൽഡ് വിഭാഗം പൊലീസും നാട്ടുകാരുമായി ചേർന്ന് സ്ഥലത്ത് നിരീക്ഷണം നടത്തി മുതലയെ പിടികൂടുകയായിരുന്നു.
സൗദിയിൽ വേട്ടമൃഗങ്ങളെ വളർത്തുന്നത് നിരോധിച്ചതാണ്. ഇൗ രംഗത്ത് നിയമലംഘനം നടത്തുന്നവരെ സുരക്ഷാ അധികൃതരുമായി സഹകരിച്ച് നേരിടും. വേട്ടമൃഗങ്ങളെ വേട്ടയാടുകയും വളർത്തുകയും ചെയ്യുന്നവർക്ക് പത്ത് വർഷം വരെ തടവും 30 ദശലക്ഷം റിയാൽ പിഴയുമുണ്ടാകുെമന്ന് പരിസ്ഥിതിമന്ത്രാലയ ബ്രാഞ്ച് ഒാഫിസ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.