സൗദിയിൽ ഇന്ന്​ 188 പേർക്ക്​ കോവിഡ് മുക്തി

റിയാദ്​: സൗദി അറേബ്യയിൽ വ്യാഴാഴ്​ച 188 പേർ​ കോവിഡ്​ ബാധയിൽനിന്ന്​ മുക്തി നേടി. 169 പേർക്ക്​​ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി ആറു​പേർ മരിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364440ഉം രോഗമുക്തരുടെ എണ്ണം 356201ഉം ആയി.

ആകെ മരണസംഖ്യ 6310 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1929 പേരിൽ 302 പേരുടെ നില ഗുരുതരമാണ്​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 46, മക്ക 42, കിഴക്കൻ പ്രവിശ്യ 33, മദീന 18, അസീർ 11, ഖസീം 5, അൽജൗഫ്​ 3, നജ്​റാൻ 2, വടക്കൻ അതിർത്തി മേഖല 2, ജീസാൻ 2, ഹാഇൽ 2, അൽബാഹ 2, തബൂക്ക്​ 1.

Tags:    
News Summary - In Saudi Arabia, 188 people were released today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.