പ്ര​വാ​സി വെ​ൽ​ഫ​യ​ർ ക​ലോ​ത്സ​വ​ത്തി​ന് വേ​ണ്ടി മു​ജീ​ബ് റ​ഹ്​​മാ​ൻ രൂ​പ​പ്പെ​ടു​ത്തി​യ ലോ​ഗോ 

‘പ്ര​വാ​സി ക​ലോ​ത്സ​വം 24’ ലോ​ഗോ മ​ത്സ​ര​ത്തി​ൽ മു​ജീ​ബ് റ​ഹ്‌​മാ​ന്‍ വി​ജ​യി

ദ​മ്മാം: പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ദ​മ്മാം റീ​ജ​ന​ല്‍ എ​റ​ണാ​കു​ളം തൃ​ശൂ​ര്‍ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘പ്ര​വാ​സി ക​ലോ​ത്സ​വം 24’​ന്റെ ​ലോ​ഗോ മ​ത്സ​ര​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട വ​ള്ളി​വ​ട്ടം സ്വ​ദേ​ശി പൂ​വ്വ​ത്തും​ക​ട​വി​ല്‍ മു​ജീ​ബ് റ​ഹ്‌​മാ​ന്‍ ഡി​സൈ​ന്‍ ചെ​യ്ത ലോ​ഗോ തി​ര​ഞ്ഞെ​ടു​ത്തു.

മാ​ധ്യ​മം പ​ത്ര​ത്തി​​ന്റെ മ​ല​പ്പു​റം യൂ​നി​റ്റി​ല്‍ ലേ ​ഔ​ട്ട് ആ​ര്‍ട്ടി​സ്​​റ്റാ​യ മു​ജീ​ബ് റ​ഹ്‌​മാ​ന് ഇ​തു​വ​രെ 50ഓ​ളം ലോ​ഗോ പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ലോ​ത്സ​വ​ത്തി​ല്‍ മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, നാ​ടോ​ടി നൃ​ത്തം, കോ​ല്‍ക്ക​ളി, മോ​ണോ​ആ​ക്​​ട്, ഗ്രൂ​പ് സോ​ങ്, ല​ളി​ത ഗാ​നം, ക​വി​താ​ര​ച​ന, ചി​ത്ര​ര​ച​ന, പ്ര​സം​ഗം എ​ന്നി​ങ്ങ​നെ 13 വ്യ​ത്യ​സ്ത സ്​​റ്റേ​ജ്-​സ്​​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ഞ്ചാംം ക്ലാ​സ്​ മു​ത​ല്‍ പ്ര​വാ​സി​ക​ളാ​യ മു​തി​ര്‍ന്ന​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Mujeeb Rahman wins Pravasi Kalolsavam 24 logo competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.