ദമ്മാം: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ഈസ്റ്റേൺ സോൺ കമ്മിറ്റി ‘ആദർശം, അസ്തിത്വം, അർപ്പണം’ എന്ന പ്രമേയത്തിൽ നടത്തിയ ത്രൈമാസ കാമ്പയിൻ സമാപിച്ചു.
ഫൈസലിയ്യയിലെ യൗമുല്ലിഖാ ഹാളിൽ നടന്ന പരിപാടിയോടനുബന്ധിച്ച് സോണിലെ തെരഞ്ഞെടുക്കപ്പെട്ട സെൻറർ ഭാരവാഹികൾക്ക് വേണ്ടി ‘തഹ്ദീസ് 24’ ഏകദിന ക്യാമ്പും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി ആൻഡ് ഫിനാൻസ് ചെയര്മാൻ പൂക്കോയ തങ്ങൾ, സൈനുൽ ആബിദ് തങ്ങൾ എന്നിവർ സംയുക്തമായി പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിച്ചു.
ഉദ്ഘാടന സെഷനിൽ മുസ്തഫ ദാരിമി പ്രാർഥനയും ബഷീർ ബാഖവി ആമുഖ പ്രസംഗവും നടത്തി. ചെയർമാൻ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വർക്കിങ് സെക്രട്ടറി മൂസ അൽഅസ്അദി ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.
ജോ.സെക്രട്ടറി റസാഖ് മണ്ടേകോലിൽ നന്ദി പറഞ്ഞു. നാട്ടിക വി. മൂസ മുസ്ലിയാർ നഗറിൽ നടന്ന അടുത്ത സെഷനിൽ ‘സംഘാടകൻ വിജയ വഴിയിലെ മികവും തികവും’ എന്ന വിഷയം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജോ.സെക്രട്ടറി അൻവർ മുഹിയുദ്ദീൻ ഹുദവി അവതരിപ്പിച്ചു.
ഇല്യാസ് ശിവപുരം, മുഹമ്മദ് കുട്ടി ഖഫ്ജി, നിസാർ വളമംഗലം എന്നിവർ ഈ സെഷന് നേതൃത്വം നൽകി. മൂന്നാം സെഷനിൽ ‘ഹെൽത്ത് അവയർനസ്’ ക്ലാസ് ഈസ്റ്റേൺ സോൺ വിഖായ കൺവീനർ ഇർജാസ് മൂഴിക്കൽ അവതരിപ്പിച്ചു. വിഖായ ചെയർമാൻ സജീവ്, ഷബീർ അമ്പാടത്ത് തുടങ്ങിയവർ ഈ സെഷന് നേതൃത്വം നൽകി.
തുടർന്ന് ഇന്ത്യയുടെ 78 ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രരക്ഷാ സംഗമം സംഘടിപ്പിച്ചു. ദേശീയ പതാക ഉയർത്തൽ, പ്രതിജ്ഞ, ദേശീയ ഗാനാലാപനം എന്നിവക്ക് പൂക്കോയ തങ്ങൾ, ശിഹാബുദ്ധീൻ ബാഖവി, സവാദ്, ബാസിത് പട്ടാമ്പി തുടങ്ങിയവർ നേതൃത്വം നൽകി.
കോട്ടുമല ബാപ്പു ഉസ്താദ് നഗറിൽ ‘സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനം’ എന്ന വിഷയത്തിൽ നടന്ന മാധ്യമ സിംപോസിയത്തിൽ അബൂ ജിർഫാസ് മൗലവി മോഡറേറ്ററായിരുന്നു. സാജിദ് ആറാട്ടുപുഴ (ഗൾഫ് മാധ്യമം), മഹമൂദ് പൂക്കാട് (ചന്ദ്രിക), പ്രവീൺ (കൈരളി), അൻവർ മുഹ് യിദ്ദീൻ (സുപ്രഭാതം) എന്നിവർ സംവദിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് അശ്റഫി ആമുഖഭാഷണം നടത്തി.
ചെറുശ്ശേരി ഉസ്താദ് നഗറിൽ നടന്ന ആദർശ സെഷനിൽ ‘ആദർശത്തിൽ അടിപതറാതെ സമസ്ത നൂറിെൻറ നിറവിൽ’ എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡൻറ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി ക്ലാസെടുത്തു. മൻസൂർ ഹുദവി, മാഹിൻ വിഴിഞ്ഞം, ഇബ്രാഹിം ഓമശ്ശേരി, മുനീർ ഹൈത്തമി തുടങ്ങിയവർ സെഷൻ നിയന്ത്രിച്ചു.
തുടർന്ന് നടന്ന നശീദ സർഗസംഗമത്തിന് അഷ്റഫ് അഷ്റഫി, ബാസിത്ത് പട്ടാമ്പി, സവാദ്, സാബിത്ത്, നൗഫൽ എന്നിവർ നേതൃത്വം നൽകി. തഹ്ദീസ് ഗ്രാൻഡ് ഫിനാലെ സമാപന സമ്മേളനം ശംസുൽ ഉലമ നഗറിൽ നടന്നു. ശർഖിയ്യ പ്രസിഡൻറ് മഹ്മൂദ് ഹസൻ ഖിറാഅത്ത് നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സകരിയ ഫൈസി സ്വാഗതഭാഷണം നടത്തി. പ്രസിഡൻറ് അബ്ദുൽ നാസർ ദാരിമി അധ്യക്ഷത വഹിച്ചു. ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ‘ആദർശം അസ്തിത്വം അർപ്പണം’ എന്ന വിഷയത്തിൽ അൻവർ മുഹിയുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി.
നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അബൂ ജിർഫാസ് അട്ടപ്പാടി പ്രൊജക്ടും പ്ലാനിങ് ചെയർമാൻ സവാദ് ഫൈസി കീഴ് ഘടകങ്ങളിൽ നടപ്പാക്കേണ്ട ആറ് മാസ കർമപദ്ധതിയും അഷ്റഫ് അശ്റഫി ക്യാമ്പ് അവലോകനവും അവതരിപ്പിച്ചു.
സൈനുൽ ആബിദ് തങ്ങൾ, മനാഫ് മാത്തോട്ടം, പൂക്കോയ തങ്ങൾ, ബഷീർ ബാഖവി, മൂസ അസ്അദി, ഇല്യാസ് ശിവപുരം, അബ്ദുൽ നാസർ ഫൈസി പാവന്നൂർ, ജലാൽ മൗലവി, ഇബ്രാഹിം ഓമശ്ശേരി, അബൂ ജിർഫാസ്, മാഹിൻ വിഴിഞ്ഞം, റസാഖ് മണ്ടേകോൽ, മുസ്തഫ ദാരിമി, സുലൈമാൻ അൽഖാസിമി, അമീൻ ഈരാറ്റുപേട്ട, കബീർ അത്തോളി, അബൂയാസീൻ, അബ്ദുൽകരീം, വി.ടി. മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.