‘തം​കീ​ൻ പ​ദ്ധ​തി’; ഈ ​വ​ർ​ഷം 38,000 പേ​ർ​ക്ക് ജോ​ലി ന​ൽ​കി​യെ​ന്ന്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം

യാം​ബു: സൗ​ദി​യി​ൽ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​രം​ഭി​ച്ച ‘തം​കീ​ൻ’ പ​ദ്ധ​തി വ​ഴി ഈ ​വ​ർ​ഷം ആ​ദ്യ​പ​കു​തി​യി​ൽ 38,000 പേ​ർ​ക്ക് നേ​രി​ട്ട്​ ജോ​ലി ല​ഭ്യ​മാ​ക്കി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തൊ​ഴി​ൽ നേ​ടാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കി​യ ക​ണ​ക്കു​കൂ​ട്ടി​യാ​ൽ ഈ ​കാ​ല​യ​ള​വി​ൽ ആ​കെ 45,000 പേ​രെ തൊ​ഴി​ൽ നേ​ടാ​ൻ സ​ഹാ​യി​ച്ചു. രാ​ജ്യ​ത്തെ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നും സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ‘തം​കീ​ൻ’.

ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം വ​ള​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ, സം​രം​ഭ​ക​ത്വ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള പി​ന്തു​ണ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ തം​കീ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

തൊ​ഴി​ൽ, ത​ഖാ​ത്ത് പോ​ർ​ട്ട​ൽ, ജോ​ബ് ഫെ​യ​റു​ക​ൾ എ​ന്നീ മൂ​ന്ന് പ്ര​ധാ​ന പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​ണ് തം​കീ​ൻ പ്രോ​ഗ്രാം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​റ്റ് അം​ഗീ​കൃ​ത ഏ​ജ​ൻ​സി വ​ഴി​യും തൊ​ഴി​ല​​ന്വേ​ഷ​ക​ർ​ക്ക് ജോ​ലി​യും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്നു​ണ്ട്.

സാ​മ്പ​ത്തി​ക, സാ​മ്പ​ത്തി​കേ​ത​ര പി​ന്തു​ണ, പ​രി​ശീ​ല​നം, സം​രം​ഭ​ക​ത്വ സാ​ധ്യ​താ​പ​ഠ​ന​ങ്ങ​ൾ എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. യോ​ഗ്യ​ത​യും പ​രി​ശീ​ല​ന​വും, തൊ​ഴി​ൽ വി​പ​ണി​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ​ഗ്ധ്യ​മു​ള്ള ആ​ളു​ക​ളെ സ​ജ്ജ​രാ​ക്ക​ൽ എ​ന്നി ഈ ​പ​ദ്ധ​തി വ​ഴി സാ​ധ്യ​മാ​ക്കു​ന്നു.

മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ 10,813 ഗു​ണ​ഭോ​ക്താ​ക്ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി സാ​മൂ​ഹി​ക സു​ര​ക്ഷാ ഓ​ഫി​സു​ക​ളി​ൽ 423 പ​രി​ശീ​ല​ന കോ​ഴ്സു​ക​ളും വ​ർ​ക്ക്ഷോ​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി.

സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ൽ നൈ​പു​ണ്യം ഉ​റ​പ്പു​വ​രു​ത്താ​നും അം​ഗീ​കൃ​ത തൊ​ഴി​ൽ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ പ​ങ്കാ​ളി​ത്തം ന​ൽ​കാ​നും പ​ദ്ധ​തി വ​ഴി അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കി വ​രു​ന്നു.

Tags:    
News Summary - Tamkeen Scheme-38,000 people have been given jobs this year said the Ministry of Human Resources.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.