സൗദിയിൽ കോവിഡ്​ ബാധിച്ച്​ നാലുപേർ മരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ നാലുപേർ കൂടി മരിച്ചു. 216 പേർക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. 205 പേർ സുഖം പ്രാപിച്ചു​. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 366723 ഉം രോഗമുക്തരുടെ എണ്ണം 358545 ഉം ആയി. ആകെ മരണസംഖ്യ 6363 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2115 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 348 ആയി​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 84, കിഴക്കൻ പ്രവിശ്യ 45, മക്ക 43, നജ്​റാൻ 9, അസീർ 8, മദീന 7, വടക്കൻ അതിർത്തി മേഖല 6, ഹാഇൽ 4, ഖസീം 4, തബൂക്ക്​ 3, ജീസാൻ 2, അൽജൗഫ്​ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.