സൗദിയിൽ ഒമ്പത്​ ട്രാഫിക് നിയമ ലംഘനങ്ങൾ 25 ശതമാനം ഇളവിൽ ഉൾപ്പെടില്ലെന്ന് ട്രാഫിക്​ വകുപ്പ്​

ജിദ്ദ: 2024 ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ആറ് മാസക്കാലം നടപ്പിലാക്കാൻ തുടങ്ങിയ പുതിയ 25 ശതമാനം പിഴ ഇളവിൽ ഒമ്പത്​ ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടില്ലെന്ന്​ സൗദി ട്രാഫിക്​ വകുപ്പ്​ വ്യക്തമാക്കി. 25 ശതമാനം ഇളവിൽ ഉൾപ്പെടാത്ത ട്രാഫിക്​ ​ ലംഘനങ്ങൾ ട്രാഫിക്​ വകുപ്പ്​ വിശദീകരിച്ചു. ഇതിലേറ്റവും പ്രധാനം റോഡുകളിൽ വാഹനമുപയോഗിച്ച്​ നടത്തുന്ന അഭ്യാസവും ഓവർടേക്ക് അല്ലെങ്കിൽ അമിത വേഗതയാണ്​.

ഡ്രൈവിങ്​ സ്​ക്കൂൾ അല്ലെങ്കിൽ അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വാഹന ഭാരം, അളവുകൾ, വാഹന പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വർക്ക്​ഷോപ്പ് ലംഘനങ്ങൾ, അന്താരാഷ്ട്ര ഡ്രൈവിങ്​ ലൈസൻസുകൾ നൽകുന്നതിന്റെ ലംഘനങ്ങൾ, ഡ്രൈവിങ്​ ലൈസൻസുകൾ അല്ലെങ്കിൽ വാഹന ലൈസൻസുകൾ കണ്ടുകെട്ടൽ, വാഹന വിൽപന കേന്ദ്ര ലംഘനങ്ങൾ, രാജ്യത്തിന് പുറത്ത് വാഹനങ്ങളുടെ വിൽപ്പനയും നശീകരണവും എന്നിവയാണ്​ മറ്റ്​ നിയമലംഘനങ്ങൾ.

കഴിഞ്ഞ ഏപ്രിൽ നാലിനാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ​ന്റെയും നിർദേശത്തെ തുടർന്ന്​ സൗദിയിൽ ട്രാഫിക്​ നിയമലംഘനങ്ങൾക്ക്​ വൻഇളവ് ആഭ്യന്തര മന്ത്രാലയം​ പ്രഖ്യാപിച്ചത്​. ഈ വർഷം ഏപ്രിൽ 18 വരെയുള്ള ​ ട്രാഫിക് നിയമലംഘനങ്ങൾക്ക്​ 50 ശതമാനവും അതിനു ശേഷം രേഖപ്പെടുത്തുന്ന ലംഘനങ്ങൾ 25 ശതമാനവും ഇളവ്​ അനുവദിക്കുന്നതാണ്​ തീരുമാനം. ഇളവുകൾ ആറ് മാസത്തേക്ക് തുടരും.

Tags:    
News Summary - In Saudi Arabia nine traffic law violations will not be included in the 25 percent discount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.