സൗദിയിൽ ഒമ്പത് ട്രാഫിക് നിയമ ലംഘനങ്ങൾ 25 ശതമാനം ഇളവിൽ ഉൾപ്പെടില്ലെന്ന് ട്രാഫിക് വകുപ്പ്
text_fieldsജിദ്ദ: 2024 ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ആറ് മാസക്കാലം നടപ്പിലാക്കാൻ തുടങ്ങിയ പുതിയ 25 ശതമാനം പിഴ ഇളവിൽ ഒമ്പത് ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടില്ലെന്ന് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. 25 ശതമാനം ഇളവിൽ ഉൾപ്പെടാത്ത ട്രാഫിക് ലംഘനങ്ങൾ ട്രാഫിക് വകുപ്പ് വിശദീകരിച്ചു. ഇതിലേറ്റവും പ്രധാനം റോഡുകളിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസവും ഓവർടേക്ക് അല്ലെങ്കിൽ അമിത വേഗതയാണ്.
ഡ്രൈവിങ് സ്ക്കൂൾ അല്ലെങ്കിൽ അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വാഹന ഭാരം, അളവുകൾ, വാഹന പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ, വർക്ക്ഷോപ്പ് ലംഘനങ്ങൾ, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിന്റെ ലംഘനങ്ങൾ, ഡ്രൈവിങ് ലൈസൻസുകൾ അല്ലെങ്കിൽ വാഹന ലൈസൻസുകൾ കണ്ടുകെട്ടൽ, വാഹന വിൽപന കേന്ദ്ര ലംഘനങ്ങൾ, രാജ്യത്തിന് പുറത്ത് വാഹനങ്ങളുടെ വിൽപ്പനയും നശീകരണവും എന്നിവയാണ് മറ്റ് നിയമലംഘനങ്ങൾ.
കഴിഞ്ഞ ഏപ്രിൽ നാലിനാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻന്റെയും നിർദേശത്തെ തുടർന്ന് സൗദിയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് വൻഇളവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ഈ വർഷം ഏപ്രിൽ 18 വരെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് 50 ശതമാനവും അതിനു ശേഷം രേഖപ്പെടുത്തുന്ന ലംഘനങ്ങൾ 25 ശതമാനവും ഇളവ് അനുവദിക്കുന്നതാണ് തീരുമാനം. ഇളവുകൾ ആറ് മാസത്തേക്ക് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.