90ാമത് ദേശീയദിനം ആഘോഷിക്കുന്ന സൗദി അറേബ്യ, ലോക രാജ്യങ്ങളുടെ മുൻനിരയിൽതന്നെ ഇടം പിടിച്ചിരിക്കുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കപ്പെടുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിെൻറ 95 ശതമാനം എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിെൻറ 70 ശതമാനം എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്ക് എത്തുന്നത്. 1938ൽ എണ്ണ കണ്ടുപിടിക്കുന്നതുവരെ സൗദി ഒരു സാധാരണ രാജ്യമായിരുന്നു. പരിമിതമായ കാർഷികവൃത്തിയും തീർഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തിക േസ്രാതസ്സ്.
ആധുനിക കാലഘട്ടത്തിെൻറ ഇന്ധനമായ എണ്ണയിൽനിന്നു ലഭിക്കുന്ന വരുമാനം ദാരിദ്യ്രം അനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്ക് വൻതോതിലുള്ള സാമ്പത്തിക സഹായം നൽകുന്നതിനുംകൂടി വിനിയോഗിക്കുന്നു. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നും മുസ്ലിംകൾ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാൻവേണ്ടി മക്കയിലാണ് വരുന്നത്. ഇതുമൂലം ടൂറിസം, വ്യോമയാനം പ്രധാന വരുമാനമാർഗമായി. തീർഥാടകരുടെ വരവ് രാജ്യത്തിെൻറ സാമ്പത്തിക പുരോഗതിക്ക് സഹായകമായി. വൻ വികസനപദ്ധതികളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. വാഹനഗതാഗതം സുഗമമാക്കുന്നതിതുവേണ്ടി പാലങ്ങൾ, തുരങ്കങ്ങൾ, മെേട്രാ െട്രയിൻ സർവിസ്, മക്കയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 88 സ്റ്റേഷനുകളോടുകൂടിയുള്ള മക്ക മെേട്രാ, ലോകോത്തര നിലവാരത്തിൽ നിർമിച്ച കിങ് അബ്്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെയാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജ്യത്തിന് തുറന്നുകൊടുത്തത്.
6,70,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളത്തിൽ 24,000 ചതുരശ്ര മീറ്റർ വ്യാപ്തിയുള്ള ഫ്രീ മാർക്കറ്റ്, 135 നടപ്പാതകൾ, 440 കൗണ്ടറുകൾ എന്നിവ കൂടാതെ വർഷത്തിൽ 30 ദശലക്ഷം യാത്രക്കാർ വന്നുപോകുന്നതിനുള്ള സജ്ജീകരണവുമാണ് സിവിൽ ഏവിയേഷൻ ഒരുക്കിയിട്ടുള്ളത്. സൗദിയിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാരാണ്.
30 ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരുടെ സാന്നിധ്യമാണ് സൗദിയിലുള്ളത്. ഇന്ത്യൻ ജോലിക്കാരുടെ വിശ്വസ്തതയും ആത്മാർഥതയും വൈദഗ്ധ്യവും അധികൃതരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. 1973ൽ എണ്ണവില വർധിച്ചതോടെ സൗദിയിലേക്കുള്ള പണം വളരെ ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിെൻറ അതിവേഗത്തിലുള്ളതും താരതമ്യമില്ലാത്തതുമായ വളർച്ചക്ക് കളമൊരുക്കി. ഊർജ-വ്യവസായിക മേഖലയിലുമാണ് പ്രധാന വരുമാനമാർഗം. ലോകത്തിലെ ഏറ്റവും വലിയ ഫോസ്ഫേറ്റ് നിർമാണ കമ്പനി സൗദിയിലാണ് സ്ഥിതിചെയ്യുന്നത്. 1988ൽ മാത്രം നാലു ദശലക്ഷം ഔൺസ് സ്വർണം ഖനനം ചെയ്തെടുക്കുകയുണ്ടായി. വിഷൻ 2030െൻറ ഭാഗമായി വിനോദ സഞ്ചാര മേഖലക്ക് കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചു.
വിനോദസഞ്ചാരവും ട്രാൻസ്പോർട്ടേഷനുമായിരിക്കും വരുംകാലങ്ങളിൽ സൗദി അറേബ്യയുടെ നെടുംതൂണുകളായി മാറുക. എണ്ണയെ മാത്രം ആശ്രയിച്ചുള്ള വരുമാനത്തിൽ ഇടിവുണ്ടായ സാഹചര്യത്തിൽ മറ്റു മേഖലയിലേക്ക് നിക്ഷേപം വ്യാപിപ്പിക്കുകയും അതുവഴി വരുമാനം വർധിപ്പിക്കുകയും ചെയ്യുകയെന്ന വിഷൻ 2030 പദ്ധതി വിജയം കണ്ടുവരുകയാണ്. ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി ഐക്യരാഷ്ട്രസഭ നൽകുന്ന മെഡലിന് സൗദി അറേബ്യയുടെ ഭരണകർത്താക്കളിൽ ഖാലിദ് ബിൻ അബ്്ദുൽ അസീസ് അർഹനായിട്ടുണ്ട്. ഫോബ്സ് മാസിക തയാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പട്ടികയിൽ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ഏഴാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ ചരിത്രത്തിൽതന്നെ സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ഭരണത്തിലാണ് സ്വദേശികൾക്കും പ്രവാസികൾക്കും ഇത്രയേറെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള അവസരം ഉണ്ടായത്. തന്ത്രപ്രധാന തൊഴിൽ മേഖലകളിൽ സ്വദേശികളുടെ സാന്നിധ്യം ശക്തിപ്പെടുത്താനും സാമ്പത്തിക മേഖലയിൽ സ്വദേശികളുടെ സംഭാവന വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾക്ക് രൂപംകൊടുത്തു. വിദ്യാസമ്പന്നരായ സൗദിയിലെ യുവജനങ്ങൾ തൊഴിൽരഹിതരായി നിൽക്കുന്നതാണ് സർക്കാർ പദ്ധതിയായ സൗദിവത്കരണവും നിതാഖാത്തും രാജ്യത്ത് നടപ്പാക്കിയതുമൂലം ഒട്ടേറെ സ്വദേശി പൗരന്മാർ സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിലും ഗവൺമെൻറിതര മേഖലയിലും തൊഴിലെടുക്കാൻ മുന്നോട്ടുവന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവെച്ച് സൗദി അറേബ്യ അന്താരാഷ്ട്ര ആരോഗ്യ സെമിനാർ നടത്തി. ഇതിൽ ലോക നേതാക്കൾ പങ്കെടുത്തിരുന്നു. ആദ്യ ഹോക്ക് ജെറ്റ് വിമാനം പുറത്തിറക്കി വ്യോമയാന രംഗത്ത് പുതുചരിത്രമെഴുതി. 70 ശതമാനം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഹോക്ക് ജെറ്റ് പരിശീലനവിമാനം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിനു സമർപ്പിച്ചു. ദേശീയ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സൈനിക യുദ്ധസാമഗ്രികൾ തദ്ദേശീയമായി നിർമിച്ച ആദ്യ ഹോക്ക് ജെറ്റ് വിമാനമാണ് രാജ്യത്തിനു സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.