റിയാദ്: കോവിഡ് ആശങ്കൾക്കിടയിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിെൻറ ആവേശത്തിൽ നാടിനൊപ്പം പ്രവാസ ലോകവും. പ്രവാസികളക്കം ഇത്തവണ സ്ഥാനാർഥികളായി രംഗത്തെത്തിയതോടെ ഇവിടെയും ആരവമുയരുന്നുണ്ട്.അന്താരാഷ്ട്ര വിമാന സർവിസുകൾ ആരംഭിക്കുന്നതോടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകാമെന്നുള്ളചിന്തയിൽ തന്നെയാണ് പലരും.റിയാദിൽ ഇതിനകം സ്ഥാനാർഥികളുടെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന് വിവിധ സംഘടനകൾ തുടക്കം കുറിച്ചുകഴിഞ്ഞു.
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയാണ് ആദ്യമായി ഒരു പൊതുപരിപാടിയിലൂടെ തെരഞ്ഞെടുപ്പ് ആരവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ലളിതമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. 'ആരവം' എന്നപേരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം തൃക്കരിപ്പൂർ, കബീർ വൈലത്തൂർ, മഹമൂദ് കയ്യാർ, എ.യു. സിദ്ദീഖ്, സിറാജ് മേടപ്പിൽ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, ഷാജി കരിമുട്ടം, റഹ്മത്ത് അഷ്റഫ് എന്നിവർ സംസാരിച്ചു.
സുഫ്യാൻ ചൂരപ്പുലാൻ, അബ്ദുസ്സലാം കൊടുങ്ങല്ലൂർ എന്നിവർക്ക് ചടങ്ങിൽ നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് അംഗത്വം നൽകി. ആക്ടിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി മുജീബ് ഉപ്പട നന്ദിയും പറഞ്ഞു. ജലീൽ ആലുവ ഖിറാഅത്ത് നടത്തി.
നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആരവമുയർന്നുകഴിഞ്ഞല്ലോ! ഗൾഫിലും അതിെൻറ ആവേശം പ്രകടമാണ്. ഇൗ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്കും ഒേട്ടറെ കാര്യങ്ങൾ പറയാനുണ്ട്. സ്വന്തം പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷനെ കുറിച്ച്, വാർഡിനെ കുറിച്ച്, നാടിെൻറ വികസനത്തെ കുറിച്ച്, സ്ഥാനാർഥികളെ കുറിച്ച്, രാഷ്ട്രീയ പാർട്ടികളെ കുറിച്ച്, സമകാലിക സംഭവങ്ങളെയും വിവാദങ്ങളെയും കുറിച്ച് എല്ലാം വായനക്കാർക്ക് പറയാനുള്ളത് പങ്കുവെക്കാൻ 'പ്രവാസി പത്രിക' എന്ന പേരിൽ ഒരു പംക്തി ആരംഭിക്കുകയാണ്. ചുരുക്കിയെഴുതിയ കുറിപ്പുകൾ നിങ്ങളുടെ ഫോേട്ടാ സഹിതം ഇ-മെയിൽ ചെയ്യുക. അയക്കേണ്ട വിലാസം: saudiinbox@gulfmadhyamam.net
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.