മു​ജാ​ഹി​ദ് കാ​മ്പ​യി​​ന്‍റെ സൗ​ദി​ത​ല ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ

ജി​ദ്ദ​യി​ൽ നൗ​ഷാ​ദ് ക​രു​വ​ണ്ണൂ​ർ, ഡോ. ​പി.​എം.​എ. വ​ഹാ​ബ്,

ബാ​ദു​ഷാ ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ക്കു​ന്നു

കെ.എൻ.എം സംസ്ഥാന കാമ്പയിൻ സൗദിതല ഉദ്ഘാടനം

ജി​ദ്ദ: ‘ആ​ത്മീ​യ ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ തൗ​ഹീ​ദീ മു​ന്നേ​റ്റം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​​ന്‍റെ സൗ​ദി​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഐ.​എ​സ്.​എം സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി അം​ഗം നൗ​ഷാ​ദ് ക​രു​വ​ണ്ണൂ​ർ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കും ആ​ത്മീ​യ ചൂ​ഷ​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ നി​ല​കൊ​ള്ളു​ക​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ദി​ശാ​ബോ​ധം ന​ൽ​കു​ക​യും ചെ​യ്ത സം​ഘ​ട​ന​യാ​ണ് മു​ജാ​ഹി​ദ് പ്ര​സ്ഥാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ്​ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ.​എം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ർ ബോ​ർ​ഡ് അം​ഗം ഡോ. ​പി.​എം.​എ. വ​ഹാ​ബ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കാ​മ്പ​യി​ൻ പ്ര​മേ​യാ​വ​ത​ര​ണം ബാ​ദു​ഷാ ബാ​ഖ​വി നി​ർ​വ​ഹി​ച്ചു.

ആ​ത്മീ​യ ചൂ​ഷ​ണം എ​ന്ന​ത് വി​ദ​ഗ്ധ​മാ​യ ഒ​രു ക​ല​യാ​യി കൊ​ണ്ട് ന​ട​ക്കു​ന്ന ഒ​രു കൂ​ട്ടം പൗ​രോ​ഹി​ത്യ സ​മൂ​ഹം ന​മു​ക്കി​ട​യി​ൽ ഉ​ണ്ടെ​ന്നും അ​ത് മ​ത, രാ​ഷ്​​ട്ര, ഭാ​ഷാ ഭേ​ദ​മെ​ന്യേ ലോ​കാ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും നാ​ട്ടി​ലെ മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ അ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ജാ​ഹി​ദ് കാ​മ്പ​യി​ൻ പ്ര​മേ​യ​ത്തി​​ന്‍റെ അ​നി​വാ​ര്യ​ത​യെ കു​റി​ച്ച് അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഉ​ൽ​ബോ​ധി​പ്പി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് ചെ​മ്പ​ൻ സ്വാ​ഗ​ത​വും നാ​ഷ​ന​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Inauguration of KNM State Campaign Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.