ജിദ്ദ: മസ്ജിദുൽ ഹറാം കാര്യാലയത്തിനു കീഴിലെ വനിത അഡ്മിനിസ്ട്രേഷൻ, സേവന ഏജൻസിയുടെ റമദാൻ പ്രവർത്തന പദ്ധതി ഉദ്ഘാടനം ചെയ്തു.കോവിഡ് സാഹചര്യത്തിൽ തയാറാക്കിയ പ്രത്യേക പദ്ധതി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു.600 തൊഴിലാളികളും 120 സൂപ്പർവൈസർമാരും 75 ഗാർഡുകളും ഉൾപ്പെടുന്നതാണ് വനിത സേവന ഏജൻസി.
ഹറമിെൻറ പവിത്രത കാത്തുസൂക്ഷിക്കുക, നല്ല ആതിഥ്യം, ഇഫ്താർ, സംസം വിതരണം, ഇരു ഹറമുകളുടെ സന്ദേശ പ്രചാരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ റമദാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇരു ഹറമുകളിലെത്തുന്നവർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
അനുഗൃഹീത മാസത്തിൽ കൂടുതൽ ശ്രമങ്ങൾ നടത്താനും മികച്ച സേവനങ്ങൾ നൽകാനും ശ്രമിക്കണം. ഇരു ഹറമുകളുടെ സന്ദേശം വലിയ തോതിൽ പ്രചരിപ്പിക്കണമെന്നും ഏജൻസിക്ക് കീഴിലെ ജീവനക്കാരികളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.