റിയാദ്: മാർക്സിസ്റ്റുകാരും സംഘ്പരിവാറും സ്വാതന്ത്ര്യ സമരത്തിെൻറ ഒറ്റുകാരാണെന്ന് മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡൻറുമായ സി.പി. മുഹമ്മദ് പ്രസ്താവിച്ചു. ഒ.െഎ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുക്കുകയും ബ്രിട്ടീഷ് കാർക്ക് മാപപേക്ഷ എഴുതിക്കൊടുക്കുകയും അതുവഴി ജയിൽമോചിതരാവുകയും ചെയ്തവരാണ് ഇരുകൂട്ടരും. ക്വിറ്റ്ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാരുടെ വെള്ളപ്പട്ടാളത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ അവർ സഹായിക്കുകയും ചെയ്തു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളെല്ലാം ഏകാധിപത്യത്തിലും നാശത്തിലും അമർന്നപ്പോൾ ജനാധിപത്യവും മതേതരത്വവും നിലനിർത്തി 60 വർഷത്തോളം ഭരിച്ച് ഇന്ത്യയെ ലോകത്തിലെ വൻശക്തിയാക്കി മാറ്റിയത് കോൺഗ്രസാണ്.
കോൺഗ്രസ് നേടിയ പുരോഗതിയും സമ്പത്തും വിറ്റുതുലക്കുന്ന മുടിയന്മാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. പരിപാടിയിൽ രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. മജീദ് ചിങ്ങോലി, മുഹമ്മദലി മണ്ണാർക്കാട്, സലീം കളക്കര, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, റസാഖ് പൂക്കോട്ടുംപാടം, ഷാനവാസ് മുനമ്പത്ത്, ഷഫീക്ക് കിനാലൂർ, സാമുവൽ പാറക്കൽ, അഷ്റഫ് വടക്കേവിള, എൽ.കെ. അജിത്ത്, അസ്കർ കണ്ണൂർ, ബാലു കൊല്ലം, ജാഫർ എറണാകുളം, അബ്രഹാം ചെങ്ങന്നൂർ, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, സജീർ പൂന്തുറ, ശുകൂർ ആലുവ, മുനീർ കോക്കല്ലൂർ, ജലീൽ ചെറുപുഴ, സക്കീർ ദാനത്ത്, ബഷീർ കോട്ടയം, രാജു തൃശൂർ, നൗഷാദ് വെട്ടിയാർ, ഹക്കീം പട്ടാമ്പി, സലീം അർത്തിയിൽ, തങ്കച്ചൻ വയനാട്, റഫീഖ് എന്നിവർ സംസാരിച്ചു. അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.